Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്രസൻറ്​ സ്‌കൂളും...

ക്രസൻറ്​ സ്‌കൂളും ചോക്കാട് ജി.യു.പി.എസും ചാമ്പ്യന്മാര്‍

text_fields
bookmark_border
ചോക്കാട്: 'സിംഫണി-18' പഞ്ചായത്തുതല ഇംഗ്ലീഷ് ഫെസ്റ്റില്‍ എല്‍.പി വിഭാഗത്തില്‍ ചോക്കാട് ക്രസൻറ് ഇംഗ്ലീഷ് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ജി.എല്‍.പി.എസ് പുല്ലങ്കോട്, ജി.എല്‍.പി.എസ് കല്ലാമൂല, ജി.യു.പി.എസ് ചോക്കാട് എന്നിവര്‍ രണ്ടാംസ്ഥാനം പങ്കിട്ടു. യു.പി വിഭാഗത്തില്‍ ജി.യു.പി.എം ചോക്കാട് ഒന്നും ജി.യു.പി.എസ് മാളിയേക്കല്‍ രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചോക്കാട് ഗവ. യു.പി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുധ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നാസര്‍ ബാപ്പു അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഷാഹിന ഗഫൂര്‍, പി.ടി.എ വൈസ് പ്രസിഡൻറ് കെ.ടി. മുജീബ് റഹ്മാന്‍, എന്‍. കബീര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.സി. അബ്ദുറഹ്മാന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ. സബിത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story