Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലര്‍വാടി ക്യാമ്പ്

മലര്‍വാടി ക്യാമ്പ്

text_fields
bookmark_border
കാളികാവ്: അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ സ്രാമ്പിക്കല്ല് മലര്‍വാടി ബാലസംഘം വിദ്യാർഥികള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ചു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന ക്യാമ്പ് മലര്‍വാടി ബാലസംഘം സംസ്ഥാന സമിതി അംഗം ഫൈസല്‍ പിണങ്ങോട് ഉദ്ഘാടനം ചെയ്തു. ദാറുന്നജാത്ത് സ്‌കൂള്‍ പ്രിന്‍സിപ്പൽ ഇസ്ഹാഖ്, മജ്‌ലിസ് മലപ്പുറം റീജനല്‍ അകാദമിക് കൗണ്‍സില്‍ സെക്രട്ടറി സക്കീര്‍ കാളികാവ്, ആര്‍.പിമാരായ സി.കെ. ജൗഹര്‍ വാണിയമ്പലം, ഷാജി കെ. വണ്ടൂര്‍ എന്നിവര്‍ വിവിധ സെഷനുകളിലായി കുട്ടികളോട് സംവദിച്ചു. ഫാത്തിമ ടീച്ചര്‍, ആത്തിക ടീച്ചര്‍, സക്കീന ടീച്ചര്‍, സനൂജ ശാക്കിര്‍, പി.പി.കെ. ഷാഫി, സിയാദ് സ്രാമ്പിക്കല്ല് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പി​െൻറ ഭാഗമായി മലയാള ഭാഷ സാഹിത്യ മ്യൂസിയവും തിരൂരിലേയും പരിസര പ്രദേശമായ പൊന്നാനിയിലേയും ചരിത്രപ്രധാന സ്ഥലങ്ങളും സ്മാരക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. PHOTO--- മലര്‍വാടി ബാലസംഘം ക്യാമ്പ് സംസ്ഥാന സമിതി അംഗം ഫൈസല്‍ പിണങ്ങോട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story