Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉറവയെ അറിയാൻ...

'ഉറവ'യെ അറിയാൻ എസ്.സി.ഇ.ആർ.ടി സംഘം കാളികാവ് ബസാര്‍ സ്‌കൂളില്‍

text_fields
bookmark_border
കാളികാവ്: മൂന്നുവര്‍ഷങ്ങളായി കാളികാവ് ബസാര്‍ യു.പി സ്‌കൂളില്‍ നടന്നുവരുന്ന 'ഉറവ' പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ എസ്.സി.ഇ.ആർ.ടിയുടെ പ്രതിനിധികള്‍ എത്തി. ആത്മവിശ്വാസമുള്ള തലമുറയെ വാര്‍ത്തെടുക്കുക, കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവന്‍ കുട്ടികളെയും മികവുറ്റവരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി സ്‌കൂളിലെ അധ്യാപകൻ ഗിരീഷ് മാരേങ്ങലത്ത് രൂപകൽപന ചെയ്ത പദ്ധതിയാണിത്. എസ്.എസ്.എ സംഘടിപ്പിച്ച സംസ്ഥാന മികവുത്സവങ്ങളിലേക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്കും 'ഉറവ' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നടക്കുന്ന മികവാര്‍ന്ന 25 പദ്ധതികള്‍ െതരഞ്ഞെടുത്ത് അധ്യാപക പരിശീലന പരിപാടികളിലൂടെ കേരളം മുഴുവന്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രതിനിധികളായ ഹരി പാലക്കാട്, ജോഷി പൊന്നാനി എന്നിവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, പ്രധാനാധ്യാപകൻ അബ്ദുല്‍ ലത്തീഫ് കുണ്ടുങ്ങൽ, പി.ടി.എ പ്രസിഡൻറ് മഹ്‌സും പുലത്ത്, പി. അയ്യൂബ്, ഒ.കെ. ഭാസ്‌കരൻ, രജീഷ് നടുവത്ത്, ബാബു ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് പ്രതിനിധികളെ സ്വീകരിച്ചു. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ നിർമിച്ച ലഡു, ചമ്മന്തിപ്പൊടി എന്നിവയുടെ വില്‍പനയും വെള്ളക്ഷാമത്തെ മുന്‍നിര്‍ത്തി കുട്ടികൾ സ്വയം പരിശീലിച്ച തെരുവുനാടകത്തി​െൻറ അവതരണവും ചെണ്ടമേളവും കാളികാവ് ചന്തയില്‍ സംഘടിപ്പിച്ചു. പടം- വെള്ളക്ഷാമത്തെക്കുറിച്ച് ബസാര്‍ ജി.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാളികാവ് ചന്തയില്‍ അവതരിപ്പിച്ച തെരുവുനാടകം
Show Full Article
TAGS:LOCAL NEWS 
Next Story