Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പിയിലേക്ക്​...

ബി.ജെ.പിയിലേക്ക്​ ക്ഷണമുണ്ടായിരുന്നു ^സുധാകരൻ

text_fields
bookmark_border
ബി.ജെ.പിയിലേക്ക് ക്ഷണമുണ്ടായിരുന്നു -സുധാകരൻ കോഴിക്കോട്: തനിക്ക് ബി.ജെ.പിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും പാർട്ടി ദൂതന്മാർ വന്നു കണ്ടിരുന്നുവെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. മീഡിയവൺ ചാനലിലെ വ്യൂ പോയൻറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിലുള്ള പാർട്ടി നേതാക്കളാണ് തന്നെ വന്നുകണ്ടത്. അമിത് ഷായുമായും ചെന്നൈയിലുള്ള രാജയുമായും കൂടിക്കാഴ്ച നടത്താൻ അവർ ക്ഷണിച്ചു. താൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ അവർ പിന്നീട് വന്നിട്ടില്ല. കോൺഗ്രസ് വിട്ടാൽ രാഷ്ട്രീയം അവസാനിപ്പിക്കും. കോൺഗ്രസി​െൻറ സംഘടന സംവിധാനം കുറച്ചുകൂടി ശക്തമാക്കണം. വിധേയത്വമുള്ളവർക്ക് ഉന്നതസ്ഥാനങ്ങൾ നൽകുന്ന രീതി കോൺഗ്രസി​െൻറ ശാപമാണ്. സംഘടന രീതികളിൽ സമഗ്ര അഴിച്ചുപണി േവണം. സി.പി.എമ്മും ബി.ജെ.പിയും ഒരേപോലെ ഫാഷിസ്റ്റ് സംഘടനകളാണെന്നും സുധാകരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story