Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത സംഗമം

വനിത സംഗമം

text_fields
bookmark_border
തിരൂരങ്ങാടി: വനിത ദിനത്തിൽ കേരള മഹിള ഫെഡറേഷൻ തിരൂരങ്ങാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. സാക്ഷരത പ്രവർത്തകയും ദേശീയ പുരസ്‌കാര ജേതാവുമായ കെ.വി. റാബിയയെയും അരനൂറ്റാണ്ടായി ചെമ്മാട്ട് കപ്പ വിൽപന നടത്തുന്ന വി.പി. ആമിനയെയും സി.എം.പി സംസ്ഥാന അസി. സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉപഹാരം നൽകി ആദരിച്ചു. കെ.എം.എഫ് ജില്ല സെക്രട്ടറി സി.പി. ബേബി അധ്യക്ഷത വഹിച്ചു. അഡ്വ. ടി.എം. പ്രിയദർശിനി, മുനിസിപ്പൽ കൗൺസിലർ ബുഷ്‌റ അസീസ്, കെ. സാവിത്രി, കെ. ഗീത, പി. രാജലക്ഷ്മി, വി. ബിജിത, എൻ.കെ. ദീപ്തി, കെ.ടി. ദേവയാനി, വി.കെ. ബിന്ദു എന്നിവർ സംസാരിച്ചു. സ്കൂൾ വാർഷികം എടവണ്ണപ്പാറ: ഓമാനൂര്‍ യു.എ.എച്ച്.എം.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷത്തി​െൻറയും നവീകരിച്ച ക്ലാസ് മുറികളുടെയും ഉദ്ഘാടനം ടി.വി. ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഹീദ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കൊടിയത്തൂര്‍, ടി.കെ. ബാബുരാജ്, പി.ടി.എ പ്രസിഡൻറ് അബ്ദുൽ കരീം, യു. ഹുസൈന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ യു. മുഹമ്മദ് അഷ്‌റഫ് സ്വാഗതവും വി.സി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. photo: ഓമാനൂര്‍ യു.എ.എച്ച്.എം.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷത്തി​െൻറയും നവീകരിച്ച ക്ലാസ് മുറികളുടെയും ഉദ്ഘാടനം ടി.വി. ഇബ്രാഹീം എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story