Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസും മെഡിക്കൽ ക്യാമ്പും

text_fields
bookmark_border
അരീക്കോട്: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പി​െൻറയും കീഴുപറമ്പ് ഗ്രാമപഞ്ചായത്തി‍​െൻറയും ആഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു. തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് കാർഡുകളും സമ്പൂർണ ആരോഗ്യ വിവരങ്ങൾ അടങ്ങിയ കീഴുപറമ്പ് ഗ്രാമപഞ്ചായത്തി​െൻറ ആരോഗ്യ കാർഡുകളും വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല ലേബർ ഓഫിസർ ഷമീം അഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി, സ്ഥിരം സമിതി അധ്യക്ഷരായ കെ. നജീബ്, അബൂബക്കർ മാസ്‌റ്റർ, അംഗങ്ങളായ എൻ.ടി. ഹാമിദലി, കെ.ടി. ജമീല, കെ.ടി. ആയിശ, എം.എം. ജസ്ന, ഇ.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story