Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാലിയാറിൽ നിന്നുള്ള...

ചാലിയാറിൽ നിന്നുള്ള പമ്പിങ് രണ്ട് ദിവസത്തിനകം ആരംഭിക്കും -കലക്ടർ

text_fields
bookmark_border
അരീക്കോട്: ചാലിയാർ കേന്ദ്രീകരിച്ച് വാട്ടർ അതോററ്റി നടത്തുന്ന കുടിവെള്ള പദ്ധതി വഴിയുള്ള ജല വിതരണം രണ്ട് ദിവസത്തിനകം പുനരാരംഭിക്കാൻ കഴിയുമെന്ന് ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. കലക്ടറേറ്റിൽ ചേർന്ന ചാലിയാർ തീരത്തെ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാറിൽ കാണുന്ന പച്ചപ്പായൽ അപകടം നിറഞ്ഞതല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കിയതായി കലക്ടർ പറഞ്ഞു. പഞ്ചായത്തുകളുടെ സഹകരണത്തോടെ പുഴയിൽ കെട്ടിക്കിടക്കുന്ന പായൽ ഇളക്കി കളയാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനായി തോണികളോ ജലം മലിനമാക്കാത്ത പുതിയ ബോട്ടുകളോ ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്. പദ്ധതി വിജയിക്കുന്നില്ലെങ്കിൽ മമ്പാട് ഒടായിക്കൽ െറഗുലേറ്ററി​െൻറ ഷട്ടർ ചെറുതായി തുറന്ന് വെള്ളം തള്ളി വിടാനും കലക്ടർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്കും മമ്പാട് പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകി. അടിയന്തരമായി പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ചീക്കോട് പദ്ധതിയിൽനിന്ന് വെള്ളമെടുത്ത് വിതരണം ചെയ്യാൻ ജില്ല കലക്ടർ നിർദേശിച്ചു. ഇതിനായി മേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാങ്കർ ലോറികൾ ഉപയോഗിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story