Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനായുടെ കടിയേറ്റ്...

നായുടെ കടിയേറ്റ് പേയിളകിയ പശു ചത്തു

text_fields
bookmark_border
പരപ്പനങ്ങാടി: പേയിളകിയ പശു ചത്തു. ചിറമംഗലം സൗത്തിലെ അയിനിക്കാട്ട് സരോജനിയുടെ വളര്‍ത്തു പശുവാണ്‌ കഴിഞ്ഞദിവസം ചത്തത്. പേ ലക്ഷണ൦ കണ്ടതോടെ മൃഗ സംരക്ഷണ വകുപ്പിനെ വിവരം അറിയിച്ചിരുന്നു. പരിശോധിച്ച ഡോക്ടര്‍ പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചു. പശുവി‍​െൻറ പാല്‍ കുടിച്ചവര്‍ ആശങ്കയിലാണ്. എന്നാല്‍ പാല്‍ തിളപ്പിച്ചാല്‍ പ്രശ്നമുണ്ടാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. നഗരസഭയില്‍ തെരുവു നായ്ക്കളുടെ വന്ധ്യകരണവും പ്രതിരോധ കുത്തിവെപ്പും തുടരുന്നതിനിടയിലാണ് പേയിളകി പശു ചത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story