Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാമക്കയം തടയണ...

ചാമക്കയം തടയണ പൊളിക്കാനുള്ള നീക്കം തടയും ^വെൽഫെയർ പാർട്ടി

text_fields
bookmark_border
ചാമക്കയം തടയണ പൊളിക്കാനുള്ള നീക്കം തടയും -വെൽഫെയർ പാർട്ടി മലപ്പുറം: ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിക്കുവേണ്ടി പുഴ തുരന്ന് പൈപ്പ് സ്ഥാപിക്കുന്നതിന് ചാമക്കയം തടയണ പൊളിക്കാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി തടയുമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. തടയണ കെട്ടിയതുകൊണ്ടാണ് കടലുണ്ടിപ്പുഴയിൽ ഈ പ്രദേശത്ത് വെള്ളം നിലനിൽക്കുന്നത്. ഇത് പൊളിക്കുന്നത് പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. എ. സദ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. അബ്ദുൽ ഖാദർ, ഖൈറുന്നീസ, സലാം മാസ്റ്റർ, ഷഫീഖ് അഹ്മദ്, പുഷ്പ ബാബുരാജ്, റഹ്മാൻ കോഡൂർ, മഹ്ബൂബ് റഹ്മാൻ, ബാവ മാസ്റ്റർ, ജലീൽ മങ്കരത്തൊടി, ശാക്കിർ മോങ്ങം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story