Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലക്^2018 ഇൻറർ മകാതിബ് ...

'ജലക്^2018' ഇൻറർ മകാതിബ് ആർട്ട് ഫെസ്​റ്റ് സമാപിച്ചു

text_fields
bookmark_border
'ജലക്-2018' ഇൻറർ മകാതിബ് ആർട്ട് ഫെസ്റ്റ് സമാപിച്ചു തിരൂരങ്ങാടി/ആന്ധ്രപ്രദേശ്: ദാറുൽ ഹുദ ആന്ധ്ര ഓഫ് കാമ്പസിൽ നടന്ന നാലാമത് ജലക്-18 ഇൻറർ മകാതിബ് ആർട്ട് ഫെസ്റ്റ് സമാപിച്ചു. ആന്ധ്ര കാമ്പസ് കേന്ദ്രീകരിച്ച് ഹാദിയ നാഷനൽ എജുക്കേഷൻ കൗൺസിൽ നടത്തുന്ന ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ മദ്റസകളിലെ വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 40ഓളം മദ്റസകളിൽനിന്ന് നൂറോളം വിദ്യാർഥികൾ മാറ്റുരച്ചു. സീനിയർ വിഭാഗത്തിൽ വെളിഗല്ലു മക്തബും ജൂനിയർ വിഭാഗത്തിൽ ബഢി ഉഗ്നിയും വി.പി.എം അബ്ദുൽ അസീസ് മാസ്റ്റർ മെമ്മോറിയൽ ട്രോഫിക്ക് അർഹരായി. ജൂനിയർ കലാപ്രതിഭയായി മുഹമ്മദ് അമാൻ ബഢി ഉഗ്നിയെയും സീനിയർ കലാപ്രതിഭയായി സുഹൈൽ ജമ്മലമഡുഗുവിനെയും തെരഞ്ഞെടുത്തു. പരിപാടിയിൽ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ചടങ്ങുകൾക്ക് ആന്ധ്ര കാമ്പസ് പ്രിൻസിപ്പൽ ഷറഫുദ്ദീൻ ഹുദവി ആനമങ്ങാട്, ഹംസ ഫൈസി, ഷാ വലി സാഹിബ് പുങ്കനൂർ, അബ്ദുല്ലത്തീഫ് ഹുദവി, മൻസൂർ ഹുദവി അറഫ, അസ്‌ലം ഫൈസി, ആരിഫ് മദനപ്പള്ളി, ജാബിർ ഹുദവി, ശുഐബ് ഹുദവി, മുഷ്താഖ് ഹുദവി, ജമീൽ ഹുദവി മൈസൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story