Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊടിഞ്ഞി...

കൊടിഞ്ഞി കാടംകുന്ന്^ചെറുമുക്ക് റോഡ് പ്രവൃത്തി പുനരാരംഭിച്ചു

text_fields
bookmark_border
കൊടിഞ്ഞി കാടംകുന്ന്-ചെറുമുക്ക് റോഡ് പ്രവൃത്തി പുനരാരംഭിച്ചു തിരൂരങ്ങാടി: കൊടിഞ്ഞി കാടംകുന്ന്-ചെറുമുക്ക് റോഡി​െൻറ പ്രവൃത്തി പുനരാരംഭിച്ചു. പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായ റോഡ് ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് മാസങ്ങൾക്ക് മുമ്പ് നവീകരിച്ചുതുടങ്ങിയത്. പിന്നീട് പാതിവഴിയിൽ നിർത്തിയ പ്രവൃത്തി നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ പുനരാരംഭിക്കുകയായിരുന്നു. പി.കെ. അബ്ദുറബ്ബ്‌ എം.എൽ.എയുടെ ശ്രമഫലമായി റോഡ് ബി.എം ആൻഡ് ബി.സി ചെയ്യാൻ കഴിഞ്ഞ സർക്കാർ ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച ഈ തുകക്ക് പ്രവൃത്തി നടക്കാത്തതിനെ തുടർന്ന് അനുമതി റദ്ദായി. ഇതോടെ 15 ലക്ഷം കൂടി അനുവദിച്ചിരുന്നു. പ്രതിഷേധം വീണ്ടും ശക്തമായതോടെ പി.കെ. അബ്ദുറബ്ബ് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് കർശനമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രവൃത്തി വീണ്ടും ആരംഭിച്ചത്. ചെറുമുക്ക് ഭാഗത്തുനിന്ന് ചെമ്മാട്, പരപ്പനങ്ങാടി ഭാഗത്തേക്കും കൊടിഞ്ഞിയിൽനിന്ന് തിരൂരങ്ങാടി, കരുമ്പിൽ, ചുള്ളിപ്പാറ ഭാഗത്തേക്കുമുള്ള എളുപ്പവഴിയാണ് ഈ റോഡ്.
Show Full Article
TAGS:LOCAL NEWS 
Next Story