Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതുനഗരത്ത്​ ബൈക്ക്...

പുതുനഗരത്ത്​ ബൈക്ക് അപകടം; രണ്ട്​ യുവാക്കൾ മരിച്ചു

text_fields
bookmark_border
പുതുനഗരം: പെരുവെമ്പ്-കൊടുവായൂർ റോഡിൽ പനങ്കുറ്റിയിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പെരുവെമ്പ് ചുങ്കം സ്വദേശി ദേവരാജൻ വിഷ്ണുവും (30) അട്ടപ്പാടി ഷോളയൂർ സ്വദേശിയായ യുവാവുമാണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30ഒാടെയാണ് അപകടം. നേർക്കുനേർ ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു. ചിറ്റൂർ അഗ്നിശമന സേന, പുതുനഗരം പൊലീസ് എന്നിവർ സ്ഥലത്തെത്തി. രണ്ട് ബൈക്കുകളിലുമുള്ള സഹയാത്രികരായ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റ് പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story