Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ബി.ഐ അന്വേഷണം:...

സി.ബി.ഐ അന്വേഷണം: യൂത്ത് കോണ്‍ഗ്രസ് അഭിവാദ്യ പ്രകടനം

text_fields
bookmark_border
എടക്കര: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതിക്ക് അഭിവാദ്യം അര്‍പ്പിച്ച് എടക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ.സി. ഷാഹുല്‍ ഹമീദ്, വി.വി. പ്രസാദ്, അസീസ് ഉണിച്ചന്തം, വിനോദ് കരിമ്പനക്കൽ, രാജീവ് മദാരി എന്നിവര്‍ സംസാരിച്ചു. സുലൈമാന്‍ കാട്ടിപ്പടി, നിഷാദ് എടക്കര, ബെന്‍സണ്‍ മോന്‍സി, സി. ഫൈസൽ, ഷാനവാസ് പനോളി, ബിനോയി കരുനെച്ചി, വിനോദ് കൗക്കാട്, റോജി അറന്നാടംപാടം എന്നിവര്‍ നേതൃത്വം നല്‍കി. വഴിക്കടവ്: അഭിവാദ്യ പ്രകടനം ജൂഡി തോമസ് ഉദ്ഘാടനം ചെയ്തു. റിഫാന്‍ വഴിക്കടവ് അധ്യക്ഷത വഹിച്ചു. സിറാജ് പുന്നക്കൽ, പി. നിഷാദ്, കെ. ഷിനു, പി. സുനീർ, എം. സുധീർ, നിബിന്‍ പാലാട്, അഷറഫ് കെട്ടുങ്ങൽ, കെ. അന്‍സില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story