Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിതദിനം കരിങ്കല്‍...

വനിതദിനം കരിങ്കല്‍ നിര്‍മാണ പ്രവൃത്തികളും ഇനി വനിതകളുടെ കൈകളില്‍ ഭദ്രം

text_fields
bookmark_border
പൂക്കോട്ടുപാടം: പുരുഷ മേധാവിത്തമുണ്ടായിരുന്ന എല്ലാ തൊഴില്‍ മേഖലകളിലും ഇപ്പോള്‍ വനിതകള്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. കാഠിന്യമേറിയ കരിങ്കല്‍ നിര്‍മാണ പ്രവര്‍ത്തികളും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് അമരമ്പലം ഗ്രാമപഞ്ചായത്തിലെ പുതിയക്കളത്തെ 15 പേരടങ്ങിയ വനിത സംഘം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മണ്ണൊലിപ്പ് തടയാനാണ് കരിങ്കല്ല് കെട്ടി‍​െൻറ നിര്‍മാണം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദീന്‍ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്‍ യോജന പ്രകാരം ചെങ്കല്‍ ഉപയോഗിച്ച് കെട്ടിട നിർമാണത്തില്‍ പരിശീലനം നേടിയ വനിതകളുടെ നേതൃത്വത്തിലാണ് കരിങ്കല്ല്, കാട്ടുകല്ല് എന്നിവ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ജോലിയുടെ കാഠിന്യവും തൊഴിലാളികളെ ലഭിക്കാത്തതും അപകട സാധ്യത കൂടുതലുള്ളതുമാണ് പലരെയും ഈ ജോലിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കരിങ്കല്‍ തൊഴിലാളികള്‍ക്ക് 1000 രൂപയും സഹായിക്ക് 700 രൂപയും കൂലിയായി ലഭിക്കുമ്പോള്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരായ ഇവര്‍ക്ക് 251 രൂപ മാത്രമാണ് വേതനമായി ലഭിക്കുന്നത്. തൊഴിലുറപ്പ് പരിശീലനം ലഭിച്ച എന്‍. സരോജിനി, ജയന്തി പ്രകാശ്, കെ. വനജം, വിജയചന്ദ്രിക, ടി. ഗിരിജ, ടി. പുഷ്പ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന നിര്‍ദേശവും പരിശീലനവുമാണ് കിണര്‍ കുഴിക്കാനും വീട് നിർമിക്കാനും കരിങ്കല്‍ നിര്‍മാണ പ്രവൃത്തി നടത്താനും സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story