Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോയമ്പത്തൂരിൽ...

കോയമ്പത്തൂരിൽ ബി.ജെ.പി ഒാഫിസിന്​ നേരെ പെട്രോൾ ബോം​േബറ്​; തന്തൈ പെരിയാർ ദ്രാവിഡകഴകം പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
കോയമ്പത്തൂർ: നഗരത്തിലെ ബി.ജെ.പി ജില്ല കമ്മിറ്റി ഒാഫിസിന് നേരെ പെട്രോൾ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് തന്തൈ പെരിയാർ ദ്രാവിഡകഴകം പ്രവർത്തകരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കൗണ്ടംപാളയം ഗോപാൽ എന്ന ബാലൻ (37), സിംഗാനല്ലൂർ ജീവ എന്ന ജീവാനന്ദം (35), ഗൗതം (25) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ച 3.45നാണ് കോയമ്പത്തൂർ ഗാന്ധിപുരം വി.കെ.കെ മേനോൻ റോഡിലെ ഒാഫിസിനുനേരെ രണ്ട് ബോംബുകളെറിഞ്ഞത്. ആളപായമില്ല. ബി.ജെ.പി ഒാഫിസിന് കേടുപാട് സംഭവിച്ചിട്ടില്ല. മൂന്നുപേർ രക്ഷപ്പെടുന്നത് കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കണ്ടിരുന്നു. സിറ്റി പൊലീസ് കമീഷണർ കെ. പെരിയയ്യ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. സി.സി.ടി.വികൾ പരിശോധിച്ചതി​െൻറ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പെരിയാറി​െൻറ പ്രതിമകൾ തകർക്കുമെന്ന ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ പ്രസ്താവനയെ തുടർന്ന് ചൊവ്വാഴ്ച രാത്രി വെല്ലൂർ ജില്ലയിലെ തിരുപത്തൂരിൽ പെരിയാറി​െൻറ പ്രതിമക്കുനേരെ ആക്രമണം നടന്നു. തുടർന്നാണ് ബി.ജെ.പി ഒാഫിസിനുനേരെ പെട്രോൾ ബോംബെറിഞ്ഞതെന്ന് പ്രതികൾ മൊഴി നൽകി. രണ്ട് പ്രതികളെകൂടി പിടികിട്ടാനുെണ്ടന്ന് പൊലീസ് അറിയിച്ചു. ബി.ജെ.പി ഒാഫിസിൽ കാവൽ ശക്തിപ്പെടുത്തി. ബി.ജെ.പി പ്രതിഷേധയോഗത്തിൽ മുൻ ലോക്സഭാംഗവും കയർ ബോർഡ് ചെയർമാനുമായ സി.പി. രാധാകൃഷ്ണൻ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story