Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരിന്തൽമണ്ണ...

പെരിന്തൽമണ്ണ ബ്ലോക്ക്​ പഞ്ചായത്ത്​ ബജറ്റ്​: കാർഷിക വ്യവസായ മേഖലക്ക്​ ഉൗന്നൽ

text_fields
bookmark_border
ഉൽപാദന മേഖല: 3,01,45,000 വ്യവസായ മേഖല: 20,00,000 ആരോഗ്യ ശുചിത്വം: 33,00,680 വയോജന ആശ്വാസം: 33,00,680 വനിത വികസനം: 66,01,360 പട്ടികജാതി വികസനം: 63,07,440 പെരിന്തൽമണ്ണ: കാർഷിക വ്യവസായ മേഖലക്ക് ഉൗന്നൽ നൽകുന്ന പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തി​െൻറ 2018-19 സാമ്പത്തികവർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് ടി.കെ. സദഖ അവതരിപ്പിച്ചു. 8,77,67,000 രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ആകെ വരുമാനത്തി​െൻറ 20 ശതമാനം ലൈഫ് മിഷൻ ഭവനപദ്ധതിയിലേക്ക് നീക്കിവെക്കാനാണ് സർക്കാർ നിർദേശം. ബ്ലോക്ക് ഭരണസമിതികൾക്ക് മിച്ചബജറ്റ് മാത്രെമ അവതരിപ്പിക്കാൻ കഴിയൂ എന്നതിനാൽ ജനറൽ പർപസ് ഗ്രാൻറിൽനിന്നുള്ള അഞ്ച് ശതമാനം തുക മിച്ചമായി വകയിരുത്തിയാണ് ബജറ്റ് മിച്ചമുള്ളതാക്കിയത്. കോൺഗ്രസ്-മുസ്ലിം ലീഗ് ഭരണസമിതിയുടെ മൂന്നാമത്തെ ബജറ്റാണിത്. സംസ്ഥാന സർക്കാർ വികസനഫണ്ടായി 5,45,35,000 രൂപ ജനറൽ വിഭാഗത്തിലും 2,62,81,000 രൂപ പട്ടികജാതി വികസനത്തിനും 4,86,000 രൂപ പട്ടികവർഗ വികസനത്തിനും 6,46,50,000 രൂപ റോഡിതര മെയൻറനൻസിനും അനുവദിച്ചിട്ടുണ്ട്. 30 ശതമാനമാണ് ഉൽപാദനമേഖലക്ക് നീക്കിവെക്കുന്നത്. കാർഷികരംഗത്ത് േപ്രാത്സാഹനം നൽകുന്നതിനും ജലസമ്പത്ത്് സംരക്ഷിച്ച് ജലസമൃദ്ധി ഉറപ്പ് വരുത്തുന്നതിന് വി.സി.ബി, തടയണ തുടങ്ങിയ പദ്ധതികളടക്കം കാർഷിക ഉൽപാദന മേഖലക്ക് 3,01,45,000 രൂപ വകയിരുത്തി. ചെറുകിട പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് 10 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ കഴിവ് പ്രോത്സാഹിപ്പിക്കാൻ 16 ലക്ഷവും പട്ടികജാതി യുവജനങ്ങളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ 20,00,000 രൂപയും നീക്കിവെച്ചു. ബ്ലോക്ക് നേരിട്ടും ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചുമുള്ള ആരോഗ്യ ശുചിത്വ പരിപാടികൾക്ക് 33,00,680 രൂപയും വയോജന ആശ്വാസ നടപടികൾക്കായി 33,00,680 രൂപയും വകയിരുത്തി. ബ്ലോക്കിന് കീഴിൽ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 25 പട്ടികജാതി കോളനികളിൽ സമഗ്രവികസനം സാധ്യമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് 63,07,440 രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. നടപ്പ് വർഷത്തെ വിഹിതത്തിൽനിന്ന് ബ്ലോക്കി​െൻറ മുഴുവൻ കടബാധ്യതകളും തീർക്കുമെന്ന കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതായും ൈവസ് പ്രസിഡൻറ് പറഞ്ഞു. പ്രസിഡൻറ് റീന പെട്ടമണ്ണ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story