Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലിയ കുഴൽ കിണറിന്...

വലിയ കുഴൽ കിണറിന് അനുമതി നൽകരുത് ^ജില്ല കലക്ടർ

text_fields
bookmark_border
വലിയ കുഴൽ കിണറിന് അനുമതി നൽകരുത് -ജില്ല കലക്ടർ മലപ്പുറം: വലിയ വ്യാസത്തിലുള്ള കുഴൽ കിണറുകൾ കുഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകരുതെന്ന് ജില്ല കലക്ടർ അമിത്മീണ അറിയിച്ചു. 150 എം.എം വ്യാസത്തിൽ കൂടുതലുള്ള കുഴൽ കിണറിനാണ് അനാവശ്യമായി വീട്ടാവശ്യത്തിന് എന്ന പേരിൽ അനുമതി വാങ്ങുന്നത്. ഇത് രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് കാരണമാവും. ഭൂഗർഭ ജല വകുപ്പിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമെ കുഴൽ കിണറുകൾ നിർമിക്കാൻ അനുമതി നൽകാവൂ. ജില്ലയിലെ കുഴൽ കിണറുകൾക്ക് അനുവദിച്ച പരമാവധി ആഴം 400 അടിയാണ്. അതിൽ കൂടുതൽ ആഴത്തിൽ കിണർ കുഴിക്കാൻ അനുമതി നൽകരുത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാനും കലക്ടർ അറിയിച്ചു. വൈദ്യുതി പോസ്റ്റിൽ കൊടികളും തോരണങ്ങളും വേണ്ട മലപ്പുറം: കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ വൈദ്യുതി തൂണുകളിലും വൈദ്യുതി ലൈനുകൾക്കും ട്രാൻസ്ഫോർമറുകൾക്കും സമീപത്തും സ്ഥാപിച്ച ബാനറുകളും കൊടികളും തോരണങ്ങളും മാർച്ച് 21നകം നീക്കം ചെയ്യണമെന്ന് ജില്ല കലക്ടർ അമിത്മീണ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ കൊടി തോരണങ്ങളും ബാനറുകളും ബോർഡുകളും മറ്റും സ്വന്തം ഉത്തരവാദിത്തത്തിൽ അഴിച്ചുമാറ്റണം. ഉത്സവ ഘോഷയാത്രകളിലും മറ്റും വലിയ കോലങ്ങൾ, കട്ടൗട്ടുകൾ എന്നിവ എഴുന്നള്ളിക്കുന്നതിന് മുമ്പ് വൈദ്യുതി സെക്ഷൻ ഓഫിസുകളിൽ രേഖാമൂലം വിവരം നൽകണമെന്നും ജില്ല കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story