Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവട്ടപ്പാറയിൽ പൊലീസ്​...

വട്ടപ്പാറയിൽ പൊലീസ്​ എയ്ഡ് പോസ്​റ്റ്​ സ്​ഥാപിക്കും

text_fields
bookmark_border
മലപ്പുറം: ദേശീയപാത വട്ടപ്പാറ മേഖലയിൽ അപകടം കുറക്കാൻ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് ജില്ല കലക്ടർ നിർദേശം നൽകി. എയ്ഡ് പോസ്റ്റി​െൻറ പ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തകരെ പ്രയോജനപ്പെടുത്തുന്ന കാര്യം പരിശോധിക്കും. പ്രദേശത്ത് എല്ലാ ഭാഷയിലുമുള്ള അടയാള ബോർഡുകൾ സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രദേശത്ത് ലൈറ്റുകൾ ഉടൻ സ്ഥാപിക്കും. വട്ടപ്പാറയിലെ അപകട പരമ്പരകൾക്ക് ശാശ്വതപരിഹാരം ദേശീയപാത വികസനം മാത്രമാെണന്ന് ജില്ല കലക്ടർ അമിത് മീണ പറഞ്ഞു. അപകടങ്ങൾ കുറക്കുന്നതിനെ പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്ത നിവാരണ വിഭാഗം െഡപ്യൂട്ടി കലക്ടർ അബ്ദുൽ റഷീദിനെ ജില്ല കലക്ടർ ചുമതലപ്പെടുത്തി. പുതിയ ൈഡ്രവർമാരാണ് മേഖലയിൽ കൂടുതൽ അപകടമുണ്ടാക്കുന്നതെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ സി.കെ. മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. ഇത്തരം ൈഡ്രവർമാർക്ക് തുടർച്ചയായ രണ്ടു വളവുകളെ നേരിടാൻ കഴിയാതെ പോകുന്നു. ദ്രാവക വാഹനങ്ങൾക്ക് വളവിൽ നിയന്ത്രിക്കാൻ കഴിയാത്തതും അപകടകാരണമാണ്. എന്നാൽ ചൊവ്വാഴ്ചയിലെ അപകടം ഇത്തരം കാരണംകൊണ്ടല്ല. ദേശീയപാത വികസന പദ്ധതി നിലനിൽക്കുന്നതിൽ വട്ടപ്പാറ വളവിൽ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story