Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുഞ്ഞനും...

കുഞ്ഞനും കുടുംബത്തിനുമുള്ള വീട് നിർമാണം തുടങ്ങി

text_fields
bookmark_border
വണ്ടൂര്‍: തിരുവാലി ചാത്തക്കാട് സ്വദേശിയായ കുഞ്ഞനും കുടുംബത്തിനും വണ്ടൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള വീട് നിര്‍മാണം തുടങ്ങി. കട്ടിലവെപ്പിന് സാക്ഷ്യം വഹിക്കാന്‍ പൊലീസ് ഉന്നതാധികാരികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും എത്തി. കുഞ്ഞനും ഭാര്യ ദേവുവും ഏക മകൾ എട്ടുവയസ്സുകാരി അപർണയും അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകയാതന സഹിച്ചാണ് കഴിഞ്ഞിരുന്നത്. സ്വന്തമായുള്ള 10 സ​െൻറ് സ്ഥലത്ത് മരങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് കഴിഞ്ഞിരുന്നത്. മുമ്പ് ഗ്രാമപഞ്ചായത്ത് വീടിനായി തുക വകയിരുത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം തറയിലൊതുങ്ങുകയായിരുന്നു. ഇവര്‍ക്ക് ഇതുവരെ വൈദ്യുതിയും ലഭിച്ചിട്ടില്ല. അപർണയുടെ ദുരിതം വാര്‍ത്തയിലൂടെ അറിഞ്ഞ സി.ഐ ബാബുരാജ് വീട് സന്ദര്‍ശിക്കുകയും വീട് നിർമാണത്തിന് തയാറാവുകയുമായിരുന്നു. ഇതിനായി എട്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി. പഞ്ചായത്ത് നേരത്തെ വകയിരുത്തിയ 2.63 ലക്ഷത്തിനു പുറമെ പൊലീസി‍​െൻറ കാരുണ്യ പദ്ധതിയില്‍നിന്ന് ബാക്കിയുള്ള തുക വകയിരുത്തുകയും ചെയ്തു. കട്ടിലവെക്കൽ ചടങ്ങ് വാർഡ് അംഗം എം. സ്മിത ഉദ്ഘാടനം ചെയ്തു. സി.ഐ വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. രണ്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. കോമളവല്ലി, കേരള പൊലീസ് ഓഫിസേഴ്‌സ് അസോ. സെക്രട്ടറി സി.പി. പ്രദീപ് കുമാര്‍, ജോ. സെക്രട്ടറി പി. രാജശേഖരന്‍, കേരള പൊലീസ് അസോ. ജില്ല സെക്രട്ടറി അലവി കണ്ണംകുഴി, ജില്ല കമ്മറ്റി അംഗം എം. വിനയദാസ്, എടവണ്ണ എസ്.ഐ ടി.പി. ശിവദാസന്‍, വണ്ടൂര്‍ എസ.്‌ഐ പി. ചന്ദ്രന്‍, എ.എസ്.ഐമാരായ പി.കെ. ബഷീര്‍, കെ. രാധാകൃഷ്ണന്‍, പി.കെ. രമേശ് ബാബു, കെ. ഹരിദാസന്‍, സി.പി.ഒമാരായ ഒ. ശശി, കെ.ടി. ശ്രീജിത്ത്, തിരുവാലി സ്കൂൾ പ്രധാനാധ്യാപിക ഒ. ഫസീല ബീവി, പ്രസിഡൻറ് പ്രശാന്ത്, ഹോം ഗാര്‍ഡ് രാമകൃഷ്ണന്‍, തിരുവാലി ഹൈസ്‌കൂള്‍ കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ ഇ. സുരേഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story