Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത ദിനം: ചതിക്കാത്ത...

വനിത ദിനം: ചതിക്കാത്ത സുന്ദരി!; ജൈത്രയാത്രയിൽ ശ്രീലജ

text_fields
bookmark_border
മലപ്പുറം: ചതിക്കാത്ത സുന്ദരി! പേര് കേട്ടാൽ എന്താണെന്ന് സംശയം തോന്നും. എന്നാൽ, ഇത് ഒരു സ്വാദിഷ്ടമായ ചിക്കൻ വിഭവമാണ്. തടി കേടാവുമെന്ന് പേടിക്കാതെ മതിയാവോളം തിന്നാം. നിലമ്പൂർ പോത്തുക്കല്ലിലെ ശ്രീലജ രാജേഷും സംഘവുമാണ് ഇതിന് പിന്നിൽ. ഹെർബൽ ചിക്കൻ എന്നാണ് ഇവർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവരുടെ പെരുമ ഫുഡ് േകാർട്ടുകളിലൂടെ ഇപ്പോൾ കേരളവും കടന്ന് സഞ്ചരിക്കുകയാണ്. ശ്രീലജയും നാല് സുഹൃത്തുക്കളും ചേർന്ന് ഒരു വർഷം മുമ്പാണ് കുടുംബശ്രീക്ക് കീഴിൽ വെളുമ്പിയംപാടത്ത് ന്യൂസ്റ്റാർ കാറ്ററിങ് ആരംഭിച്ചത്. പരീക്ഷണമെന്ന നിലക്ക് തുടങ്ങിയതായിരുന്നുവെങ്കിലും കൈപുണ്യത്തിലൂടെ ഇവർക്ക് കൈവന്നത് അവസരങ്ങളുടെ ജാലകം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം വിവിധ മേളകളിൽ ന്യൂസ്റ്റാർ വാരിക്കൂട്ടിയത് നിരവധി സമ്മാനങ്ങൾ. അനന്തപുരി ഫെസ്റ്റിൽ ഒന്നാമതായതോടെ ഷാർജ മേളയിലേക്ക് ക്ഷണം ലഭിച്ചതായി ശ്രീലജ പറയുന്നു. മല്ലിച്ചെപ്പ്, പുതിന, പച്ചകുരുമുളക്, മഞ്ഞൾ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തുണ്ടാക്കിയ മിശ്രിതത്തിൽ ചിക്കനെ മൂന്ന് മണിക്കൂറോളം കുതിർത്തിയ ശേഷമാണ് ഇവർ വിഭവെമാരുക്കുന്നത്. ചുടുകല്ലിൽ വെക്കുന്ന ചിക്കൻ പുതിന ചട്നിയൊഴിച്ചതിനുശേഷം പത്തുകിലോ ഭാരമുള്ള ഇരുമ്പ്കട്ട വെച്ച് അമർത്തിയാണ് ഇത് തയാറാക്കുന്നത്. മറ്റു എണ്ണയോ മസാലേയാ ഒന്നുംതന്നെ ഉപയോഗിക്കുന്നില്ല. ചിക്കനിൽനിന്നുള്ള നെയ്യിൽനിന്നാണ് ഇവ തയാറാക്കുന്നത്. നല്ല രുചി, കൊളസ്ട്രോളിനെ പേടിക്കേണ്ട. ഇതാണ് ഭക്ഷണ പ്രിയരുടെ അനുഭവസാക്ഷ്യമെന്ന് ശ്രീലജ പറയുന്നു. കുരുമുളകി​െൻറയും ബീഫി​െൻറയും മികച്ച കോമ്പിനേഷനാണ് ഇവർ ഒരുക്കുന്ന പെപ്പർ ബീഫ്. കപ്പ ബിരിയാണിയും കുടമ്പുള്ളിയിട്ടുവെച്ച മീൻകറിയുമെല്ലാം ന്യൂസ്റ്റാറി​െൻറ വേറിട്ട വിഭവങ്ങളാണ്. മേളകളിലെ വിറ്റുവരവിലൂടെ ശ്രീലജക്കും കൂട്ടർക്കും മികച്ച വരുമാനം കിട്ടുന്നു. നാട്ടിൽ മൊബൈൽ കാറ്ററിങ്ങിലൂടെയും മറ്റും വേറെയും വരുമാനം. ഇവരുടെ വളർച്ചയിൽ താങ്ങായി കുടുംബശ്രീ ജില്ല മിഷനുമുണ്ട്. photo mplma5
Show Full Article
TAGS:LOCAL NEWS 
Next Story