Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യനിർമാർജനം:...

മാലിന്യനിർമാർജനം: സൗകര്യമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ്​ പുതുക്കരുതെന്ന്​ കലക്​ടർ

text_fields
bookmark_border
അരീക്കോട്: മാലിന്യസംസ്കരണത്തിനും നിർമാർജനത്തിനും സൗകര്യമേർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകരുതെന്ന് ജില്ല കലക്ടർ അമിത് മീണ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി. ചാലിയാറിൽ ആൽഗൽ ബ്ലൂം പ്രതിഭാസമുണ്ടായി മലീമസമായ സാഹചര്യത്തിൽ ചാലിയാർ തീരപ്രദേശത്തെ തദ്ദേശഭരണ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് കലക്ടർ നിർദേശം നൽകിയത്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങുന്ന സ്ക്വാഡ് രൂപവത്കരിച്ച് എല്ലാ സ്ഥാപനങ്ങളും പരിശോധിക്കാനും നിർദേശിച്ചു. പൊതുജനസഹകരണവും അഭ്യർഥിച്ചു. പരിശോധന സംബന്ധിച്ച റിപ്പോർട്ട് ജില്ല കലക്ടർക്ക് മൂന്നുദിവസത്തിനകം നൽകണം. പുഴയിലേക്ക് വീടുകളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ മാലിന്യം നീക്കം ചെയ്യുന്ന കുഴലുകളോ മറ്റ് മാർഗങ്ങളോ ഉടൻതന്നെ അടക്കണം. ഇത്തരം മാർഗങ്ങൾ നീക്കം ചെയ്യാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി വിവരം റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചു. മാലിന്യം വലിച്ചെറിയുന്നവരെ തിരിച്ചറിയാൻ സി.സി.ടി.വി കാമറ െവക്കുന്ന പഞ്ചായത്ത് പദ്ധതികൾക്ക് ഉടൻ അനുമതി നൽകും. പഞ്ചായത്ത് പരിധിയിൽ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഒരു ദിവസം നീളുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ചാലിയാറിനെ കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്യാൻ കലക്ടർ ആവശ്യപ്പെട്ടു. ചാലിയാറിന് സമീപത്തെ റിസോർട്ടിൽനിന്ന് മാലിന്യം പുഴയിലേക്ക് തള്ളിവിടുന്നതായി വന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ ഇതിന് പൊലീസ് സഹായം നൽകാൻ ഡിവൈ.എസ്.പി ഉല്ലാസിനോട് കലക്ടർ നിർദേശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ, െഡപ്യൂട്ടി കലക്ടർ സി. അബ്ദുൽ റഷീദ്, ഡിവൈ.എസ്.പി എം. ഉല്ലാസ്, ജില്ല മെഡിക്കൽ ഓഫിസർ കെ. സക്കീന, ഭൂഗർഭജല ജില്ല ഓഫിസർ സി. ഉപേന്ദ്രൻ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ സി.കെ. മുഹമ്മദ് ഇസ്മയിൽ, ചെറുകിട ജലസേചന അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story