Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതിയ വാതായനങ്ങൾ...

പുതിയ വാതായനങ്ങൾ തുറന്ന് ആയുർവേദ ശിൽപശാല

text_fields
bookmark_border
കോട്ടക്കല്‍: ആയുര്‍വേദ കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന 'വൈദ്യം: എഴുത്തും വായനയും' സെമിനാർ വേറിട്ടതായി. വൈദ്യത്തിനു മാനവിക മൂല്യങ്ങൾ നഷ്ടപ്പെടുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ഖദീജ മുംതാസ് പറഞ്ഞു. ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്‌, ഡോ. കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. ഡോ. രാജ ഹരിപ്രസാദ്, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. എന്‍.കെ. സുന്ദരേശ്വരന്‍, ഡോ. ഇ. ഉണ്ണികൃഷ്ണന്‍, ഡോ. പി.എ. അബൂബക്കര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊതു ചര്‍ച്ചയില്‍ ഡോ. എം. നന്ദകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. വൈദ്യരംഗത്തുള്ള പത്തോളം എഴുത്തുകാര്‍ എഴുത്ത്-വായനാനുഭവങ്ങൾ പങ്കുവെച്ചു. കെ. ശ്രീകൃഷ്ണന്‍ സംസാരിച്ചു. വൈകീട്ട് പിന്നണി ഗായകന്‍ പി. ജയചന്ദ്ര​െൻറ 'ഭാവഗീതം' സംഗീത പരിപാടി അരങ്ങേറി. വ്യാഴാഴ്ച ആയുർവേദത്തിലെ മികച്ച വിദ്യാർഥിയെ തെരഞ്ഞടുക്കുന്ന അഗ്നിവേശ് ഫിനാലെ അവസാന റൗണ്ട് നടക്കും. വൈകീട്ട് സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ നയിക്കുന്ന ഗസൽ രാവ് അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story