Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടി:

പരപ്പനങ്ങാടി:

text_fields
bookmark_border
ബി ജെ പി നേതാവിന്റെ വിളി കേട്ട് ഓടി പോയവർക്ക് സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശം. ബി ജെ പി യുടെ രാഷ്ട്രീയ തന്ത്രത്തിന് പ്രാദേശിക ന്യൂനപക്ഷ പ്രമുഖർ തല വെച്ച് കൊടുത്തെന്ന ആക്ഷേപവുമായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു . ഞായറാഴ്ച ബി ജെ പി സംസ്ഥാന ജില്ല നേതാക്കളുടെ സാനിധ്യത്തിൽ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പരപ്പനങ്ങാടി വ്യാപാര ഭവനിൽ വികാസ് യാത്ര എന്ന പേരിൽ ന്യൂനപക്ഷ പൊതു പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് വിമർശനത്തിന് വഴിവെച്ചത്. ത്രിപുര ഉൾപ്പടെയുള്ള മേൽവിലാസമില്ലാതിരുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്ക് ആധിപത്യം നേടികൊടുത്ത സ്വകാര്യ ഈവന്റ് ഏജൻസി കേരള കാര്യത്തിൽ നൽകിയ നിർദേശങ്ങളുടെ ഭാഗമാണത്രെ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ഗ്രാസ്റൂട്ടിലേക്കിറങ്ങിവന്ന് പരമ്പരാഗത എതിർപ്പ് കാത്തു സൂക്ഷിക്കുന്ന ന്യൂനപക്ഷ പ്രമുകരുമായി ഒന്നിച്ചിരുന്ന് സംസാരിക്കാൻ പ്രത്യേക കാമ്പയിൻ തയാറാക്കിയത്. പ്രത്യേക സംഘടനാ കളത്തിലൊന്നും ഇടമില്ലാത്തവരും എന്നാൽ ന്യൂനപക്ഷ പ്രാദേശിക നിര യിൽ നിർണായക സ്വാധീനമുളളവരുമായ പ്രമുഖ വ്യക്തികളെ കാലെക്കൂട്ടി പാർട്ടി യുടെ മണ്ഡലം കമ്മറ്റി ടാർജറ്റ് ചെയ്യുകയായിരുന്നു. ഉള്ളു തുറന്ന് ഒന്നാ വാനും അക്രമ രാഷ്ട്രീയത്തെ തിരിച്ചറിയാനും ആഹ്വാനം ചെയ്ത് പ്രസംഗ ശൈലി മാറ്റി വെച്ച് ,കൊണ്ടും കൊടുത്തും കുമ്മനം നടത്തിയ പാർട്ടി വ്യാപന പ്രചരണ ശൈലി ഹൃദയ സ്പർശിതമായിരുന്നു. ഒറ്റ കാഴ്ച്ചയിൽ തന്നെ മനസ് നാൽപതു ശതമാനം ബിജെപി യായി മാറിയെന്നാണ് സദസിൽ സന്നിഹിതനായ ഒരു പൊതു പ്രവർത്തകന്റെ പ്രതികരണം. കണ്ടവരെ തന്നെ ഇനിയും മൂന്നു തവണ കൂടി കാണണമെന്നാണ് ഈവന്റ് ടീം കുമ്മനത്തോട് നിർദേശിച്ചിട്ടുള്ളത്. വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിന് മുംബായി ഘട്ടം ഘട്ടമായി ഈ കാമ്പയിൻ പൂർത്തീകരിക്കപ്പെടുമെന്നാണ് ബി ജെ പി കേന്ദ്രങ്ങൾ നൽകിയ വിശദീകരണം. എം എം അക്ബർ മുതൽ കോണിയത്ത് സക്കരിയ അടക്കം ഭരണകൂട ഭീകരത യുടെ നീതി നിഷേധമനുഭവിച്ച് കൊണ്ടിരിക്കെ അവരുടെ നാട്ടിൽ തന്നെ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് ന്യൂനപക്ഷ നേതാക്കളുമായി കൂടിയിരിക്കാനായതും കുമ്മനത്തിന്റെ വിളിപ്പുറത്ത് ഉത്തരം നൽകാൻ ന്യൂനപക്ഷ പ്രമുഖർ ഓടിയെത്തിയതുമാണ് സാമൂഹ്യ മാധ്യമങ്ങളുടെ നിശിതമായ വിചാരണക്കിടം നൽകിയത്. മുഹമ്മദ് അഖ്ലാക് മുതൽ ജൂനൈദ് വരെയും ഗുജറാത്ത് നരഹത്യ മുതൽ ഏക സിവിൽ കോഡ് ഭീഷണിയടക്കം ചൂണ്ടിക്കാട്ടിയാണ് ബി ജെ പി ചങ്ങാത്തം വിചാരണ ചെയ്യപെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story