Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോളിഡാരിറ്റി...

സോളിഡാരിറ്റി നേതാക്കള്‍ മധുവി​െൻറ കുടുംബത്തെ സന്ദര്‍ശിച്ചു

text_fields
bookmark_border
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവി​െൻറ വീട് സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹി​െൻറ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, ജില്ല പ്രസിഡൻറ് എ.കെ. നൗഫല്‍, ലുക്മാന്‍ ആലത്തൂര്‍, ഷാജഹാന്‍ കൊല്ലംകോട്, ശിഹാബ് നെന്മാറ, മൻസൂർ കൊറ്റിയോട്, പി. ഫൈസല്‍, നജീബ് ആലത്തൂര്‍ എന്നിവരാണ് മധുവി​െൻറ കുടുംബത്തെ സന്ദര്‍ശിച്ചത്. കുടുംബത്തി​െൻറ പുനരധിവാസത്തിന് അവർ പിന്തുണയറിയിച്ചു. കേസ് അന്വേഷണം കാര്യക്ഷമമാക്കി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പൊലീസി​െൻറയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story