Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ട​െൻറ വീട് കുമ്മനം...

കണ്ട​െൻറ വീട് കുമ്മനം സന്ദര്‍ശിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: തെങ്ങില്‍നിന്ന് വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ ലഭിക്കാതെ മരിച്ച കണ്ട​െൻറ വീട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് അയ്യപ്പന്‍കുളം കോളനിയില്‍ എത്തിയത്. ആദിവാസി കോളനികളുടെ അവസ്ഥ ദയനീയമാണ്. ഇവര്‍ക്കായി മാറ്റി വെക്കുന്ന കോടിക്കണക്കിന് രൂപ എവിടെ പോയിയെന്ന് അന്വേഷിക്കണം. ജില്ല കലക്ടര്‍, ഐ.ടി.ഡി.പി, പട്ടികജാതി ക്ഷേമവകുപ്പ് എന്നിവര്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ദേശീയ പട്ടികവര്‍ഗ കമീഷ‍​െൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പി.ആര്‍. മുരളീധരന്‍, ബി.ജെ.പി. വക്താവ് വി.ടി. രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, ജില്ല സെക്രട്ടറിമാരായ കെ.സി. വേലായുധന്‍, രവി തേലത്ത്, നിലമ്പൂര്‍ മണ്ഡലം പ്രസിഡൻറ് വിദ്യാധരന്‍, അഡ്വ. ശ്രീ പ്രകാശ്, സി.പി. അരവിന്ദന്‍, വി. സുധീഷ് എന്നിവർ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story