Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഅല്ലിം ഭവന പദ്ധതി...

മുഅല്ലിം ഭവന പദ്ധതി മഹത്തരം ^മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍

text_fields
bookmark_border
മുഅല്ലിം ഭവന പദ്ധതി മഹത്തരം -മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ എടക്കര: എസ്.കെ.ജെ.എം-എസ്.കെ.എം.എം.എ ജില്ല സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച് നിലമ്പൂര്‍ മേഖലയില്‍ സംയുക്തമായി നടപ്പാക്കുന്ന മുഅല്ലിം ഭവന പദ്ധതി മഹത്തരമാണെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. പദ്ധതിയില്‍ നിര്‍മിക്കുന്ന പ്രഥമ വീടി‍​െൻറ കട്ടിലവെക്കല്‍ വഴിക്കടവ് മരുതയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. എസ്.കെ.എം.എം.എ മേഖല പ്രസിഡൻറ് അബ്ദുല്‍ അസീസ് മുസ് ലിയാര്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. പി. ഹംസ കുഞ്ഞാപ്പു, പി. ജമാലുദ്ദീന്‍ മുസ്ലിയാര്‍, കെ.കെ.എം. അമാനുല്ല ദാരിമി, അബൂബക്കര്‍ ദാരിമി, അബ്ദുസലാം മമ്പാട്ടുമൂല, പറമ്പില്‍ ബാവ ഹാജി, വി.കെ. അലവി, നെച്ചിയില്‍ നാണി, ഉമര്‍ മുസ്ലിയാര്‍, കെ. അലവി മുസ്ലിയാര്‍, ഇ.കെ. അനീസ് ഫൈസി, ഉസ്മാന്‍ മണിമൂളി, ബഷീര്‍ മൗലവി, അലി മുസ്ലിയാര്‍, അനീസ് ഫൈസി വെള്ളിമുറ്റം, ഉസ്മാന്‍ ഫൈസി കാരപ്പുറം, ശിഹാബുദ്ദീന്‍ ഫൈസി കമ്പളക്കല്ല്, കെ. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഉബൈദ് ആനപ്പാറ, ഹസ്സന്‍ ഹാജി വഴിക്കടവ്, അഷ്റഫ് മുസ്ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story