Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപീടികതൊഴിലാളി യൂനിയന്‍ ...

പീടികതൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനം അവതാളത്തിലെന്ന്

text_fields
bookmark_border
വണ്ടൂര്‍: വണ്ടൂരിലെ പീടികതൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് ആരോപണം. തൊഴിലാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കും അവരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കും വേണ്ടിയാണ് സംഘടന രൂപവത്കരിച്ചത്. തുടക്കത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചെവച്ചെങ്കിലും പിന്നീട് ക്ഷയിക്കുകയായിരുന്നു. ഒരു വര്‍ഷമായി സംഘടനയുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. എന്നാല്‍, കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കൂട്ടായ്മയായിരുന്നു വണ്ടൂരിലെ പീടികതൊഴിലാളി യൂനിയനെന്നും തൊഴിലാളികളുടെ സഹകരണം കുറഞ്ഞതോടെയാണ് പ്രവര്‍ത്തനം താളം തെറ്റിയതെന്നും സെക്രട്ടറി പരിയാരത്ത് മനോജ് പറഞ്ഞു. ചെറുപ്പക്കാര്‍ അവഗണന മനോഭാവം പുലര്‍ത്തുകയാണെന്നും താൽപര്യമുള്ളവര്‍ മുന്നോട്ടുവന്നാല്‍ യൂനിയന്‍ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story