Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരണക്കിണറിലെ ബൈക്ക്​...

മരണക്കിണറിലെ ബൈക്ക്​ പാഞ്ഞുകയറി സ്ത്രീ മരിച്ചു

text_fields
bookmark_border
മൂന്ന് കുട്ടികൾക്ക് പരിക്ക് പട്ടാമ്പി: മരണക്കിണറിലെ ബൈക്ക് കാണികൾക്കിടയിലേക്ക് ഇടിച്ചുകയറി ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടിൽ മുസ്തഫയുടെ മകള്‍ സുഹ്‌റയാണ് (34) മരിച്ചത്. പരിക്കേറ്റ ഓങ്ങല്ലൂര്‍ മുനക്കാട്ടുത്തൊടി വീട്ടില്‍ ഫഹദ് (14), സല്‍മാന്‍ ഫാരിസ് (12), നാജില (13) എന്നിവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി ദേശീയോത്സവ ഭാഗമായി പോലീസ് സ്‌റ്റേഷനെതിർവശത്ത് ആരംഭിച്ച എക്സിബിഷനിൽ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. മരണക്കിണർ അഭ്യാസത്തിനിടെ ഓടിച്ചിരുന്നയാൾ താഴെ വീണ് നിയന്ത്രണം വിട്ട ബൈക്ക് മുകൾഭാഗത്ത് നിന്ന കാണികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നെഞ്ചിലൂടെ കയറിയിറങ്ങി ഗുരുതര പരിക്കേറ്റ സുഹ്റയെ ആദ്യം പട്ടാമ്പി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പെരിന്തൽമണ്ണയിലേക്ക് മാറ്റി. രാത്രിയോടെയായിരുന്നു മരണം. കുട്ടികൾക്ക് തലക്കും തോളിലും വയറിലുമാണ് പരിക്ക്. സുഹ്റയുടെ മക്കൾ: മുഹമ്മദ് സുഹൈൽ, ഷഹല തസ്‌നി, ഷുഹൈബ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story