Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇനിയെത്ര ജീവൻ...

ഇനിയെത്ര ജീവൻ പൊലിയണം, വട്ടപ്പാറ നിവരാൻ

text_fields
bookmark_border
വളാഞ്ചേരി: ഏത് നിമിഷവും ഒരു ദുരന്തവാർത്തക്ക് കാതോർക്കുകയാണ് ഇപ്പോഴും വട്ടപ്പാറ. എത്രയോ ജീവൻ പൊലിഞ്ഞിട്ടും ജില്ലയുടെ ഇൗ അപകടകേന്ദ്രത്തിൽ നിന്ന് ജനത്തെ രക്ഷിക്കാൻ ശാശ്വതനടപടിയില്ല. ഏറ്റവുമൊടുവിൽ ഒരുങ്ങിയ പദ്ധതിയും ഇഴഞ്ഞുനീങ്ങുകയാണ്. വളവിനെ അപകടമുക്തമാക്കാനുള്ള വിവിധ കർമപദ്ധതിക്ക് രൂപം നൽകിയിട്ട് ഒരു മാസത്തിലേറെ ആയെങ്കിലും തീരുമാനങ്ങൾ പലതും കടലാസിൽ ഒതുങ്ങുകയാണ്. പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കാവുംപുറം ബ്ലോക്ക് സമ്മേളനഹാളിലാണ് അടുത്തിടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്ത യോഗം ചേർന്നത്. ഇതിലെ തീരുമാനങ്ങളാണ് കടലാസിൽ ഒതുങ്ങിയത്. മുഖ്യവളവിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കുക, വട്ടപ്പാറ വളവിന് മുകളിൽ സി.ഐ ഓഫിസ് പരിസരത്ത് രാത്രികാലങ്ങളിൽ ഡ്രൈവർമാർക്ക് ഉറക്കക്ഷീണമകറ്റാൻ കട്ടൻചായ വിതരണവും ബോധവത്കരണവും നടത്തുക, പ്രധാന വളവ് അലൈൻമ​െൻറ് മാറ്റാൻ എൻ.എച്ച് വിഭാഗം തയാറാക്കി ചീഫ് എൻജിനീയറുടെ പരിഗണനയിലുള്ള എസ്റ്റിമേറ്റി​െൻറ തുടർപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയവയാണ് തീരുമാനിച്ചിരുന്നത്. തകർന്ന സൈൻ ബോർഡുകൾ പുതുക്കി സ്ഥാപിക്കും, പാതയുടെ ഇരുവശങ്ങളിലുമുള്ള പൊന്തക്കാടുകൾ വെട്ടിമാറ്റും, ശാശ്വതപരിഹാരമെന്ന നിലയിൽ കഞ്ഞിപ്പുര മൂടാൽ ബൈപാസ് നിർമാണം ത്വരിതപ്പെടുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തും തുടങ്ങിയ തീരുമാനങ്ങളുമെടുത്തു. ഇതിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കാൻ ടെൻഡർ നടപടികൾ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചെന്നല്ലാതെ മറ്റൊന്നും പ്രാവർത്തികമായില്ല. സുരക്ഷിത യാത്രയൊരുക്കാനോ കഞ്ഞിപ്പുര-മൂടാൽ ബൈപാസ് യാഥാർഥ്യമാക്കാനോ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കാത്തതും ജനപ്രതിനിധികൾ ശക്തമായ സമ്മർദം ചെലുത്താത്തതും വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story