Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാഗേജ്​ മോഷണം:...

ബാഗേജ്​ മോഷണം: അവ്യക്തത തുടരുന്നു

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരുെട ബാഗേജിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണംപോയ സംഭവത്തിൽ അവ്യക്തത തുടരുന്നു. ഫെബ്രുവരി 20ന് ദുബൈയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ യാത്രക്കാരുെട ബാഗേജുകളിൽനിന്നാണ് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായതായി പരാതി ഉണ്ടായിരുന്നത്. ബാഗേജുകൾ കുത്തിതുറന്ന് ഇവക്കുള്ളിൽനിന്ന് 20 ഗ്രാം സ്വർണം, വാച്ച്, രണ്ട് മൊബൈൽ ഫോൺ, പണം എന്നിവ മോഷണം പോയെന്നായിരുന്നു പരാതി. മോഷണം വിശദീകരിച്ച് സാധനം നഷ്ടമായവർ ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയുമായിരുന്നു. തുടർന്ന്, എയർപോർട്ട് അതോറിറ്റിയും കസ്റ്റംസും പൊലീസും ഉൾപ്പെടെ കരിപ്പൂരിലെ വിവിധ ഏജൻസികൾ സംഭവം അന്വേഷിച്ചെങ്കിലും ഇവിടെ ഒന്നും കണ്ടെത്തായിട്ടില്ല. വിമാനം പുറപ്പെട്ട ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലാണ് സംഭവം നടന്നതെന്നായിരുന്നു അധികൃതരുടെ പ്രാഥമിക നിഗമനം. ടെർമിനൽ രണ്ടിൽനിന്ന് പുറപ്പെട്ട യാത്രക്കാരുെട ബാഗേജിൽനിന്ന് മോഷണം പോയതായി നേരത്തെയും പരാതി ഉയർന്നിരുന്നു. എന്നാൽ, സംഭവത്തിൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജിൽനിന്ന് സ്വർണവും പണവും ഉൾപ്പെടെ കവർന്നതിന് ജനുവരിയിൽ കരാർ കമ്പനി ജീവനക്കാരൻ അറസ്റ്റിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story