Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസര്‍വകലാശാല കാമ്പസില്‍ ...

സര്‍വകലാശാല കാമ്പസില്‍ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ എല്ലാ പഠനവകുപ്പുകളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന 'ശാസ്ത്രയാൻ' പ്രദര്‍ശനത്തിന് ബുധനാഴ്ച തുടക്കമാവും. സയന്‍സ് ബ്ലോക്കില്‍ രാവിലെ പത്ത് മുതല്‍ നാല് വരെയാണ് പ്രദര്‍ശനം. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡൻ, ഫോറസ്റ്റ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾ, ജീവന്‍രക്ഷ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുതകുന്ന സ്റ്റാള്‍ തുടങ്ങിയവയുണ്ടാകും. ബോട്ടണി പഠനവകുപ്പില്‍ ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ടിഷ്യൂ കള്‍ച്ചര്‍ തുടങ്ങിയവ പരിചയപ്പെടാം. സുവോളജി പഠനവകുപ്പിലെ ശലഭ മ്യൂസിയവും പ്രവർത്തിക്കും. കാഴ്ചയില്ലാത്തവര്‍ക്ക് ടച്ച് ആൻഡ് ഫീല്‍ ഗാർഡന്‍, വാനനിരീക്ഷണ കേന്ദ്രം, ഇന്‍ഡോര്‍, ഔട്ട്‌ഡോർ സ്റ്റേഡിയങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കാം. മാത്തമാറ്റിക്‌സ് പഠനവകുപ്പില്‍ പ്രദര്‍ശനം, പ്രഭാഷണങ്ങൾ, അറബി പഠനവകുപ്പി​െൻറ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പവലിയൻ, ഗണിതം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ആരോഗ്യശാസ്ത്രം, പ്രകാശ ശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനവും കൈയെഴുത്ത് പ്രതികളുടെ പ്രദര്‍ശനവും ഉണ്ടാവും. ഭിന്നശേഷിക്കാര്‍ക്ക് സൈക്കോളജി പഠനവകുപ്പിലെ സംവിധാനങ്ങളറിയാനും സൗകര്യമൊരുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story