Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലവിളിക്കാൻ...

നിലവിളിക്കാൻ പോലുമാകാതെ മൂവരും; ഹൃദയഭേദകം ആ കാഴ്ച

text_fields
bookmark_border
തെളിവായത് ലൈസൻസും കുറിപ്പടിയും വളാഞ്ചേരി: ഉറക്കെയൊന്ന് നിലവിളിക്കാനാകും മുമ്പ് അവർ മൂന്ന് പേരെയും മരണം കീഴടക്കുകയായിരുന്നു. വട്ടപ്പാറവളവിലൂടെ യന്ത്രഭാഗങ്ങളുമായി നീങ്ങിയ കൂറ്റൻ കണ്ടെയ്നറി​െൻറ ടൺ കണക്കിന് ഭാരം ഓട്ടോക്കുള്ളിലെ മൂന്ന് പേരെയും ഞെരുക്കി. ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നവർക്ക് മുകളിലേക്കാണ് ദുരന്തം കെണ്ടയ്നറി​െൻറ രൂപത്തിലെത്തിയത്. വർഷങ്ങളായി ഓട്ടോ ഓടിക്കുന്ന മുഹമ്മദ് നിസാറും മരിച്ച സ്ത്രീകളും മുൻപരിചയമുള്ളവരും അയൽക്കാരുമാണ്. പാലച്ചുവട്ടിൽനിന്ന് അടുത്തിടെയാണ് നിസാർ കാട്ടിപ്പരുത്തിയിെല വാടകവീട്ടിലേക്ക് മാറിയത്. സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിലൂടെ നിസാർ എത്രയോ തവണ ഓട്ടോ ഓടിച്ചിട്ടുണ്ട്. വളവി​െൻറ അപകട സാധ്യതയെകുറിച്ച് ബോധ്യമുള്ളയാളുമാണ്. പക്ഷേ, വട്ടപ്പാറവളവ് അപകടരൂപത്തിൽ നിസാറിനെയും സഹയാത്രികെരയും ജീവിതത്തിൽനിന്ന് തിരികെ വിളിച്ചു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സകലവഴികളും നോക്കിയെങ്കിലും വിജയിച്ചില്ല. ഒാേട്ടാ പൂർണമായും കെണ്ടയ്നറിനടിയിലായിരുന്നു. ഒരു ക്രെയിനും മൂന്ന് ജെ.സി.ബിയുമുപയോഗിച്ച് ഒരു ഭാഗം ഉയർത്തിയശേഷമാണ് ഓട്ടോ പുറേത്തക്ക് വലിച്ചെടുക്കാനായത്. ദയനീയമായിരുന്നു ആ കാഴ്ച. ആശുപത്രിയിലെത്തി കൂടുതൽ പരിശോധനകൾക്കിടയിൽ ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് മുഹമ്മദ് നിസാറിനെ തിരിച്ചറിഞ്ഞത്. ഓട്ടോയിലെ ബാഗിൽ കണ്ട ഡോക്ടറുടെ കുറിപ്പടിയിൽനിന്നാണ് ഷാഹിനയെക്കുറിച്ച് സൂചന കിട്ടിയത്. തുടരന്വേഷണത്തിൽ മൃതേദഹങ്ങൾ തിരിച്ചറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കാവുംപുറത്തുനിന്നും താണിയപ്പൻ കുന്ന്, കാടാമ്പുഴ വഴിയും അമ്പലപ്പറമ്പ്, കഞ്ഞിപ്പുര ബൈപാസ് വഴിയും വാഹനങ്ങൾ തിരിച്ചുവിട്ടു. ഹൈവേ എസ്.ഐ കെ. അജിത് പ്രസാദ്, വളാഞ്ചേരി എസ്.ഐ ബഷീർ സി. ചിറക്കൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story