Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപകടം ന്യൂട്രൽ ഗിയറിൽ...

അപകടം ന്യൂട്രൽ ഗിയറിൽ ഇറക്കമിറങ്ങിയതിനാൽ​

text_fields
bookmark_border
കുറ്റിപ്പുറം: വട്ടപ്പാറ വളവിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം കണ്ടെയ്‌നർ ലോറി ന്യൂട്രൽ ഗിയറിൽ ഇറക്കമിറങ്ങിയതിനാലെന്ന് മോട്ടോർ വാഹന വകുപ്പ്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ തിരൂർ മോട്ടോർ വാഹന വകുപ്പ് എം.വി.ഐ അനസ് മുഹമ്മദ് നടത്തിയ പരിശോധനയിലാണ് ലോറി ന്യൂട്രൽ ഗിയറിലാണെന്ന് കണ്ടെത്തിയത്. സ്ഥിരം അപകടവളവായതിനാൽ കയറ്റം കയറുന്ന ഗിയറിൽ തന്നെ ഇറക്കം ഇറങ്ങണമെന്ന് പ്രദേശത്ത് വിവിധ ഭാഷകളിൽ എഴുതിെവച്ചിട്ടുണ്ട്. ന്യൂട്രൽ ഗിയറിൽ അമിത വേഗത്തിലെത്തിയ ലോറി പെെട്ടന്ന് ബ്രേക്കിടുന്നതോടെ നിയന്ത്രണം നഷ്ടമാകുകയും മറിയുകയും ചെയ്യും. ലോറിയിലുണ്ടായിരുന്ന സോളാർ പാനലി​െൻറ ബോക്സ് താഴേക്ക് വീണത് ബ്രേക്കിടുന്നതിന് ഇടയിലാകാമെന്ന് എം.വി.ഐ പറഞ്ഞു. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ലോറിക്ക് വേഗപ്പൂട്ടുണ്ടായിരുന്നില്ല. ലോറിയുടെ ഫൂട്ട് ബ്രേക്ക് സംവിധാനത്തിന് തകരാറില്ലെന്നും ഹാൻഡ് ബ്രേക്ക് പ്രവർത്തിപ്പിച്ചിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story