Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എസ്.എ ഫണ്ട്...

എസ്.എസ്.എ ഫണ്ട് നീക്കി​െവക്കണം​ ^ജില്ല ആസൂത്രണ സമിതി

text_fields
bookmark_border
എസ്.എസ്.എ ഫണ്ട് നീക്കിെവക്കണം -ജില്ല ആസൂത്രണ സമിതി മലപ്പുറം: ജില്ലയില്‍ എസ്.എസ്.എയുടെ സുഗമ പ്രവര്‍ത്തനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ വിഹിതം നീക്കിെവക്കണമെന്ന് ജില്ല ആസൂത്രണ സമിതി ആവശ്യപ്പെട്ടു. എസ്.എസ്.എ പദ്ധതി വിഹിതത്തി​െൻറ 40 ശതമാനം തദ്ദേശ സ്ഥാപനങ്ങളാണ് നല്‍കേണ്ടത്. മിക്ക പഞ്ചായത്തുകളും ഈ വിഹിതം നല്‍കിയിട്ടില്ല. കേന്ദ്ര വിഹിതം വെട്ടിക്കുറക്കുന്നതിനാല്‍ എസ്.എസ്.എയുടെ പ്രവര്‍ത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം എസ്.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലക്ക് 50.35 കോടി നല്‍കിയിരുന്നു. ഇത് ഇൗ വര്‍ഷം 21.5 കോടി രൂപയായി കുറഞ്ഞു. വണ്ടൂര്‍, വളാഞ്ചേരി, എടരിക്കോട്, ഒഴൂര്‍ പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story