Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടപ്പുഴ ജലതര്‍ക്കം ...

കോട്ടപ്പുഴ ജലതര്‍ക്കം ചോക്കാട്, അമരമ്പലം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പുഴ സന്ദര്‍ശിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: കോട്ടപ്പുഴയിലെ ജലതർക്കം പരിഹരിക്കാൻ അമരമ്പലം, ചോക്കാട് ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്ത്വത്തിൽ കോട്ടപ്പുഴയിൽ പരിശോധന നടത്തി. ജലചൂഷണത്താൽ ടി.കെ കോളനിയുടെ താഴെ ഭാഗങ്ങളിൽ വെള്ളമെത്തുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പൊട്ടിക്കല്ല് മുതൽ ടി.കെ കോളനി വരെയുള്ള കോട്ടപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ അധികൃതർ സന്ദർശനം നടത്തി. ഇരുപഞ്ചായത്തുകളുടെയും സംയുക്ത യോഗ തീരുമാനപ്രകാരമാണ് പരിശോധന നടത്തിയതെന്നും ശേഷം അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നും അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത പറഞ്ഞു. അനധികൃത കുഴലുകള്‍ നീക്കം ചെയ്താൽ ടി.കെ കോളനിയുടെ താഴെ ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുമെന്നത് ബോധ്യമായി. സംയുക്ത യോഗ തീരുമാനപ്രകാരം നാലുദിവസം പുഴയിൽനിന്ന് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുഴലുകള്‍ ഉയർത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കാനും പുഴയിൽനിന്ന് ജലം ഉപയോഗിക്കുന്ന കർഷകരുടെ പട്ടിക അമരമ്പലം, ചോക്കാട് പഞ്ചായത്തുകളിൽ വെവ്വേറെ ശേഖരിക്കാനും പരിശോധന സംഘം തീരുമാനിച്ചു. ചോക്കാട്, അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി. സുജാത, അന്നമ്മ മാത്യു, വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, സ്ഥിരംസമിതി അംഗങ്ങളായ സുരേഷ് കുമാർ കളരിക്കൽ, അനിത രാജു, വാർഡ് അംഗങ്ങളായ ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, സുധാമണി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story