Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല ബാങ്കിൽ...

ജില്ല ബാങ്കിൽ കുടിശ്ശിക നിവാരണം

text_fields
bookmark_border
മലപ്പുറം: നവകേരളീയം കുടിശ്ശിക നിവാരണ ഭാഗമായി കുടിശ്ശികയായ വായ്പ അവസാനിപ്പിക്കുന്നതിന് മാർച്ച് 25 വരെ ജില്ല സഹകരണ ബാങ്ക് അവസരം നൽകും. 2017 ഡിസംബർ 31 വരെ പൂർണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകൾ ഒറ്റത്തവണ ഇളവുകളോടെ തീർപ്പാക്കും. വായ്പകൾക്ക് പലിശയുടെ 50 ശതമാനം വരെ നിബന്ധനകൾക്ക് വിധേയമായി ഇളവും തവണകൾ കൃത്യമായി അടച്ചുവരുന്ന വായ്പകൾക്ക് പലിശയിൽ പത്ത് ശതമാനം ഇൻസൻറീവും നൽകും. നാഷനലൽ യൂത്ത് ലീഗ് ഫാഷിസ്റ്റ് വിരുദ്ധ സംഗമം മലപ്പുറം: 'ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്സെക്ക് വിട്ടുകൊടുക്കില്ല' നാഷനൽ യൂത്ത്ലീഗ് സംസ്ഥാന കാമ്പയി​െൻറ ഭാഗമായി ഫാഷിസ്റ്റ് വിരുദ്ധ സംഗമം മാർച്ച് ഒമ്പതിന് മലപ്പുറം ഗ്രേസ് ഒഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് നടക്കുന്ന പരിപാടി എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്യും. ഷമീർ പയ്യനങ്ങാടി, നൗഫൽ തടത്തിൽ, മുജീബ് പുള്ളാട്ട്, ഉനൈസ് തങ്ങൾ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story