Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യ...

മാലിന്യ സംസ്‌കരണത്തിന്​ സംവിധാനമില്ലെങ്കിൽ നടപടി

text_fields
bookmark_border
മലപ്പുറം: മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ല കലക്ടര്‍ അമിത് മീണ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് സര്‍ക്കുലര്‍ അയക്കുമെന്നും കലക്ടര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടർ. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ അടിസ്ഥാനമാക്കി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ കര്‍മപദ്ധതി തയാറാക്കണം. എല്ലാമാസവും രണ്ടുതവണ ആരോഗ്യജാഗ്രത പരിപാടിയുടെ അവലോകന യോഗം ചേരണമെന്നും മാര്‍ച്ച് 31നകം വാര്‍ഡ് സാനിറ്റേഷന്‍ സമിതികള്‍ മൈക്രോപ്ലാന്‍ തയാറാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡൻറ് എ.കെ. നാസർ, ഹരിതകേരളം ജില്ല കോഓഡിനേറ്റര്‍ പി. രാജു എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story