Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരുമുന്നണികളുടേയും...

ഇരുമുന്നണികളുടേയും ഭരണം സമ്മാനിച്ചത്​ രണ്ട്​ ലക്ഷം കോടി കടം ^കുമ്മനം

text_fields
bookmark_border
ഇരുമുന്നണികളുടേയും ഭരണം സമ്മാനിച്ചത് രണ്ട് ലക്ഷം കോടി കടം -കുമ്മനം പെരിന്തൽമണ്ണ: ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും കേരള ജനതക്ക് ബാക്കിവെച്ചത് രണ്ട് ലക്ഷം കോടി രൂപയുടെ കടം മാത്രമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജേശഖരൻ. രാജശേഖരൻ നയിക്കുന്ന വികാസ് യാത്രക്ക് പെരിന്തൽമണ്ണ വ്യാപാര ഭവനിൽ നൽകിയ സ്വീകരണം, അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച മുൻകാല ഭാരവാഹികളുടെ യോഗം എന്നിവയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കളങ്കിത രാഷ്ട്രീയവും ആദർശ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ്. ആദർശ രാഷ്ട്രീയം ജയിക്കാൻ ഇനി അധികനാൾ വേണ്ട. അതിനുദാഹരണം ത്രിപുരയിൽ കണ്ടു കഴിഞ്ഞു. വൈകാതെ ബി.ജെ.പി കേരളത്തിൽ ഭരണത്തിലെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ, സംസ്ഥാന വക്താവ് പി. രഘുനാഥ്, കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ് പി.ആർ. മുരളീധരൻ, അഡ്വ. എം.കെ. സുനിൽ, സി.പി. മേനാജ്, പി. ഷാജൻ, എ. ശിവദാസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story