Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈഫ് മിഷന്‍: 1019...

ലൈഫ് മിഷന്‍: 1019 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അന്തിമ ഗുണഭോക്തൃ പട്ടിക അംഗീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴിലുള്ള 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 1019 എണ്ണത്തി​െൻറ അന്തിമ ഗുണഭോക്തൃ പട്ടിക അംഗീകരിച്ചു. ലൈഫ് മിഷനുവേണ്ടി തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന ഫണ്ടില്‍നിന്ന് വകയിരുത്തിയ തുക ഭവനങ്ങളുടെ പൂർത്തീകരണത്തിന് ഉപയോഗിക്കാം. ബാക്കിയുണ്ടെങ്കില്‍ ഈ വർഷം തന്നെ ഭൂമിയുള്ള ഭവനരഹിതർക്ക് വീടുെവക്കുന്നതിന് ആദ്യ ഗഡു നൽകാം. സർക്കാർ ഇതുസംബന്ധിച്ച് സർക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പണി പൂർത്തീകരിക്കാത്ത 63,413 വീടുകളുടെ പൂർത്തീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മാർച്ച് 31ഓടുകൂടി ഇവയുടെ പൂർത്തീകരണമാണ് ലൈഫ് മിഷൻ ലക്ഷ്യമിടുന്നത്. ഇതിലേക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പരിപൂർണ പിന്തുണ ഉണ്ടാകണമെന്ന് ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. അന്തിമ ഗുണഭോക്തൃ പട്ടിക ഇനി അംഗീകരിക്കാനുള്ളത് തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍, നെയ്യാറ്റിൻകര, അമ്പൂരി, കുളത്തൂര്‍ കൊല്ലം: കൊല്ലം കോർപറേഷൻ ആലപ്പുഴ: ആലപ്പുഴ മുനിസിപ്പാലിറ്റി തൃശൂര്‍: വടക്കാഞ്ചേരി, ഗുരുവായൂര്‍ മുനിസിപ്പാലിറ്റികൾ പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പാലിറ്റി മലപ്പുറം: തിരൂരങ്ങാടി, താനൂര്‍ മുനിസിപ്പാലിറ്റികൾ കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ വയനാട്: പടിഞ്ഞാറേത്തറ ഗ്രാമപഞ്ചായത്ത്
Show Full Article
TAGS:LOCAL NEWS 
Next Story