Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആർ.എം.എസ്.എ സയന്‍സ്...

ആർ.എം.എസ്.എ സയന്‍സ് ബഡീസ് ടാലൻറ് ഹണ്ട്: ഉന്നത വിജയം നേടി ഒ.ജി. സാന്ത്വന

text_fields
bookmark_border
പൂക്കോട്ടുംപാടം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ആർ.എം.എസ്.എ സംഘിപ്പിക്കുന്ന പ്രതിഭ പോഷണ പരിപാടിയായ സയന്‍സ് ബഡീസ് ടാലൻറ് ഹണ്ടില്‍ ഒ.ജി. സാന്ത്വന ഉന്നതവിജയം നേടി. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സാന്ത്വനയെ തുടര്‍പരിശീലനത്തിന് തെരഞ്ഞെടുത്തു. റോബോട്ടിക്സ്, ഐ.ടി, ആസ്ട്രോണമി, സോഷ്യല്‍ ഇന്നവേഷൻ, അനലിറ്റിക്സ് എന്നീ മേഖലയില്‍ പ്രതിഭാധനരായ വിദ്യാർഥികളെ കണ്ടെത്താനായി രണ്ടുഘട്ടങ്ങളിലായി പരീക്ഷ നടത്തിയിരുന്നു. ഒന്നാംഘട്ടത്തില്‍ കേരളത്തിലെ എല്ലാ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികൾക്കുമായി എഴുത്തുപരീക്ഷയും കൂടാതെ ഓരോ സ്കൂളിലെയും കൂടുതല്‍ മാര്‍ക്ക് നേടിയ 20 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയും നടത്തിയിരുന്നു. ഇതില്‍ ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുകുട്ടികളിൽ ഒരാളാണ് സാന്ത്വന. സംസ്ഥാനതലത്തിലും ദേശീയതലത്തിലും സംഘിപ്പിക്കുന്ന വിവിധ ക്യാമ്പുകളില്‍ പങ്കെടുക്കാനും വിദഗ്ധരുമായി സംവദിക്കാനും ശാസ്ത്ര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും തുടര്‍പരിശീലനത്തിനുള്ള അവസരവുമാണ് ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ലഭിക്കുന്നത്. ആസ്ട്രോണമി മേഖലയിലാണ് സാന്ത്വനക്ക് തുടര്‍പരിശീലനത്തിന് അവസരം ലഭിച്ചിട്ടുള്ളത്. പൂക്കോട്ടുംപാടം ഹൈസ്കൂളിലെ സയന്‍സ് അധ്യാപകന്‍ കെ. സുരേഷി‍​െൻറ പരിശീലനവും നിര്‍ദേശവുമാണ് സാന്ത്വനക്ക് പ്രചോദനമായത്. പുതിയകളം ഗംഗാധരന്‍ -പ്രസീത ദമ്പതികളുടെ മകളാണ് സാന്ത്വന.
Show Full Article
TAGS:LOCAL NEWS 
Next Story