Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂന്ന് കുടുംബങ്ങൾക്ക്...

മൂന്ന് കുടുംബങ്ങൾക്ക് സ്വന്തം വീട്; ഗിഫ്റ്റ് ഭവനങ്ങള്‍ കൈമാറി

text_fields
bookmark_border
വേങ്ങര: സ്വന്തമായി വീടില്ലാത്ത മൂന്ന് കുടുംബങ്ങൾക്ക് ഗിഫ്റ്റ് ഗാന്ധിക്കുന്ന് നിർമിച്ചുനൽകുന്ന മൂന്നു വീടുകളുടെ സമർപ്പണം ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി എം.കെ. മുഹമ്മദ്‌ അലി നിർവഹിച്ചു. പരപ്പൻചിന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിന്നാക്ക ധനകാര്യ വികസനക്ഷേമ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് സമർപ്പണ പ്രഭാഷണം നടത്തി. ഉദാരമതികളുടെ സഹായവും കോഴിക്കോട് പീപ്പ്ള്‍സ് ഫൗണ്ടേഷ​െൻറ പിന്തുണയും ഗുണഭോക്‌തൃ വിഹിതവും ചേർത്താണ് മൂന്നുവീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. ഗുണഭോക്‌തൃവിഹിതം പലിശരഹിതമായി രണ്ടുവർഷങ്ങൾക്കകം അടച്ചുതീർക്കാനുള്ള സംവിധാനം ഗിഫ്റ്റ് ചെയ്തിട്ടുണ്ട്. ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പ്രസിഡൻറ് ഇ.വി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ശാക്കിർ ചങ്ങരംകുളം, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഫസൽ, ഗ്രാമപഞ്ചായത്ത് അംഗം ടി.പി. നസീമ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് അംഗം യു. സക്കീന, വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡൻറ് കെ.എം. ഹമീദ്, ടി.കെ. കുഞ്ഞോൻ, ഇ.വി. ബഷീർ എന്നിവർ സംസാരിച്ചു. ഇ.വി. കരീം സ്വാഗതവും എം. മുഹമ്മദ്‌കുട്ടി എന്ന ചെള്ളൂ നന്ദിയും പറഞ്ഞു. പടം : വേങ്ങര ഗാന്ധിക്കുന്നിലെ ഗിഫ്റ്റ് നിർമിച്ചുനൽകിയ മൂന്നുവീടുകളുടെ സമർപ്പണം ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി എം.കെ. മുഹമ്മദ്‌ അലി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story