Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദിനകര​െൻറ സഹോദരിയെയും ...

ദിനകര​െൻറ സഹോദരിയെയും ഭർത്താവിനെയും ജയിലിൽ അടച്ചു

text_fields
bookmark_border
ചെന്നൈ: അണ്ണാ ഡി.എം.കെ വിമത നേതാവും എം.എൽ.എയുമായ ടി.ടി.വി. ദിനകര​െൻറ സഹോദരി ശ്രീദലാദേവിയും ഭർത്താവ് എസ്.ആർ. ഭാസ്കരനും അനധികൃത സ്വത്ത് സമ്പാദന കേസിൽ ചെന്നൈ സി.ബി.െഎ കോടതിയിൽ കീഴടങ്ങി. ഇവർക്കെതിരായ ശിക്ഷ ഹൈകോടതി ശരിവെച്ചതോടെയാണ് കീഴടങ്ങിയത്. ഭാസ്കരന് അഞ്ചു വർഷം കഠിനതടവും 20 ലക്ഷം രൂപ പിഴയും ശ്രീദലാദേവിക്ക് മൂന്നുവർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും സി.ബി.െഎ കോടതി വിധിച്ചിരുന്നു. ഇരുവരെയും സ്പെഷൽ ജഡ്ജി എ. തിരുനീല പ്രസാദ് ജയിലിൽ അടക്കാൻ നിർദേശിച്ചു. 2.28 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ദമ്പതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം 1990 ആഗസ്റ്റ് 26നാണ് സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story