Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപദ്ധതി റിവിഷൻ: ഫണ്ട്...

പദ്ധതി റിവിഷൻ: ഫണ്ട് വാരി കോൺഗ്രസ്, സി.പി.എമ്മിൽ അമർഷം

text_fields
bookmark_border
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് നടപ്പുവാർഷിക പദ്ധതിയിൽ മൂന്ന് മാസത്തിനിടെ റിവിഷൻ നടത്തിയത് 1.44 കോടിയുടെ പദ്ധതികൾ. പുതുതായി ആവിഷ്കരിച്ചത് 63 പദ്ധതികൾ. മൂന്ന് തവണകളായാണ് ഇവക്ക് ജില്ല ആസൂത്രണ സമിതിയിൽനിന്ന് അംഗീകാരം നേടിയത്. ഇവയിൽ 52 ലക്ഷത്തി‍​െൻറ പദ്ധതികളും പോയത് കോൺഗ്രസ് അംഗങ്ങളുടെ വാർഡുകളിലേക്ക്. ഭരണനേതൃത്വം വഹിക്കുന്ന ചില സി.പി.എം അംഗങ്ങൾക്കടക്കം ലഭിച്ചതാകട്ടെ നാമമാത്രമായ ഫണ്ടും. തങ്ങൾ ഭരിക്കുന്ന പഞ്ചായത്തിലെ പദ്ധതി തുകയിൽ ഭൂരിഭാഗവും കോൺഗ്രസ് അംഗങ്ങൾ തങ്ങളുടെ വാർഡുകളിലേക്ക് കൊണ്ടുപോയത് സി.പി.എമ്മിനകത്ത് കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതി ആവിഷ്കരിച്ച പദ്ധതികളാണ് നടപ്പാക്കാൻ കഴിയാത്തത് എന്ന കാരണം പറഞ്ഞ് സി.പി.എം നേതൃത്വം നൽകുന്ന ഭരണസമിതി റിവിഷൻ നടത്തിയത്. പദ്ധതി തുക പാഴാകാതിരിക്കാൻ എന്നാണ് റിവിഷന് കാരണം പറയുന്നതെങ്കിലും ലീഗ് അംഗങ്ങൾ കൊണ്ടുവന്ന പദ്ധതികൾ മാറ്റുക എന്നാണ് സി.പി.എമ്മും കോൺഗ്രസും ലക്ഷ്യമാക്കുന്നത്. ഫണ്ട് അനുവദിക്കുന്നതിൽ 21 അംഗ പഞ്ചായത്ത് ബോർഡിനെ ഒറ്റ യൂനിറ്റായി പരിഗണിക്കുന്നതിന് പകരം ചില വാർഡുകളിലേക്ക് മാത്രം തുക വാരി നൽകിയിരിക്കുകയാണ് എന്നാണ് മുസ്‌ലിം ലീഗ് അംഗങ്ങളുടെ ആരോപണം. അതേസമയം, കോൺഗ്രസ് അംഗങ്ങൾ സമ്മർദത്തിലൂടെ കൂടുതൽ തുക നേടിയെടുത്തതായി ചില സി.പി.എം അംഗങ്ങൾക്കും പരാതിയുണ്ട്. അരിമണൽ, കുട്ടത്തി വാർഡുകളിലേക്ക് 18 ലക്ഷം, ഇരിങ്ങാട്ടിരി, പനഞ്ചോല വാർഡുകളിലേക്ക് 18 ലക്ഷം, തരിശ്, ചെമ്പൻകുന്ന് വാർഡുകൾക്ക് അഞ്ചര ലക്ഷം വീതം, കൽക്കുണ്ട് വാർഡിന് 4.75 ലക്ഷം എന്നിങ്ങനെയാണ് തുക നൽകിയത്. ഇതെല്ലാം കോൺഗ്രസ് വാർഡുകളാണ്. എന്നാൽ, സി.പി.എം കേന്ദ്രമായ പുത്തനഴി വാർഡിന് ലഭിച്ചത് രണ്ടുലക്ഷത്തിൽ താഴെ മാത്രവും. കോൺഗ്രസ് അംഗങ്ങളായ വി. ശബീറലിയും കെ. കുര്യച്ചനും സമ്മർദത്തിലൂടെ ലക്ഷങ്ങൾ വാങ്ങിയെടുക്കുകയായിരുന്നുവെത്ര. വി. ശബീറലി സ്വന്തം വാർഡായ ഇരിങ്ങാട്ടിരിയെക്കാളധികം പനഞ്ചോലയിലേക്കും കുര്യച്ചൻ കുട്ടത്തിക്ക് പകരം അരിമണലിലേക്കും ഫണ്ടുകൾ കൊണ്ടുപോയതിലും ദുരൂഹതയുണ്ട്. പ്രസിഡൻറ് പാർട്ടിയുമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന സി.പി.എം ലോക്കൽ നേതൃത്വത്തി‍​െൻറ വിലയിരുത്തലിനിടെയാണ് കോൺഗ്രസ് അംഗങ്ങൾക്ക് കൂടുതൽ തുക നൽകിയെന്ന വിവരം പുറത്തായിരിക്കുന്നത്. പുതിയ പദ്ധതി രൂപവത്കരണത്തിൽ കൂടുതൽ പിടിമുറുക്കാനാണ് സി.പി.എം തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story