Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത ദിനത്തിൽ മഞ്ചേരി...

വനിത ദിനത്തിൽ മഞ്ചേരി ആകാശവാണി സ്ത്രീമയം

text_fields
bookmark_border
മഞ്ചേരി: അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് എട്ടിന് മഞ്ചേരി ആകാശവാണി നിലയത്തിൽ മുഴുവൻ പരിപാടികളും സ്ത്രീമയമാവും. സ്ത്രീകൾ അവതരിപ്പിക്കുന്നതോ അവരെക്കുറിച്ചുള്ളതോ ആയ പരിപാടികൾ മാത്രമാകും പ്രക്ഷേപണത്തിൽ. പ്രഭാഷണങ്ങൾ മുതൽ തത്സമയ ഫോൺ-ഇൻ പരിപാടികൾ വരെ സ്ത്രീകൾ അവതരിപ്പിക്കും. രാവിലെ 6.30ന് ആതിര നന്ദൻ അവതരിപ്പിക്കുന്ന സുഭാഷിതത്തോടെ പ്രക്ഷേപണം ആരംഭിക്കും. അണുബാധ നിയന്ത്രണം -സെമിനാർ മഞ്ചേരി: അണുബാധ നിയന്ത്രണത്തിലെ നൂതന മാർഗങ്ങൾ വിഷയത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് രോഗപ്രതിരോധ വിഭാഗത്തി‍​െൻറ സഹകരണത്തോടെ സെമിനാർ നടത്തി. ഫോറൻസിക് വിഭാഗം ലക്ചറർ ഹാളിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി ഉദ്ഘാടനം ചെയ്തു. േകാഴിക്കോട് മെഡിക്കൽ കോളജ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. ബീന ഫിലോമിന ആമുഖ പ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. കെവി. നന്ദകുമാർ, ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന, ഡോ. സിറിയക് ജോബ്, ജനറൽ മെഡിസിൻ വിഭാഗ മേധാവി ഡോ. അനിത, ഡോ. പി.എം. അനിത, ഡോ. അംബുജം, ഡോ. കെ. പുഷ്പ എന്നിവർ സംസാരിച്ചു. ഡോ. എം.ബി. ഷബീന, ഡോ. ഷീല മാത്യു, ഡോ. വി.ടി. അജിത്കുമാർ, ഡോ. സുനന്ദിര കണ്ണൻ എന്നിവർ ക്ലാസെടുത്തു. ചിത്രം മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ അണുബാധ നിയന്ത്രണത്തിലെ നൂതന മാർഗങ്ങൾ വിഷയത്തിൽ സെമിനാർ പ്രിൻസിപ്പൽ ഡോ. എം.പി. ശശി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story