Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅതിജീവനത്തി​െൻറ...

അതിജീവനത്തി​െൻറ പെൺമനസ്സുകൾക്ക്​ നാളെ ആദരം

text_fields
bookmark_border
photos: mplas womens day മലപ്പുറം: വനിത ദിനത്തിൽ ജില്ലയിലെ കരുത്തരായ 12 പേരെ വെളിമുക്ക് പാലിയേറ്റീവ് സ​െൻറർ ആദരിക്കുന്നു. ശാരീരിക പരിമിതികളെ മനക്കരുത്തിനാൽ അതിജീവിച്ച 12 വനിതകളെയാണ് ആദരിക്കുക. തിരൂരിൽ കിൻഷിപ്പ് ടൈലറിങ് യൂനിറ്റ് നടത്തുന്ന സൽമ, സാജിദ, ബുഷറ, റുഖിയ, വേങ്ങര ചേറൂരിൽ ഫിംഗർ പ്രിൻറ് എന്ന പേരിൽ ഫോേട്ടാസ്റ്റാറ്റ്, ലാമിനേഷൻ സ്ഥാനപനം നടത്തുന്ന സൈഫുന്നിസ, തിരൂരങ്ങാടി സർക്കാർ ആശുപത്രിക്ക് സമീപം ഫാൻസി ഷോപ് നടത്തുന്ന സാബിറ, നിലമ്പൂർ വഴിക്കടവിൽ പലചരക്ക് കട നടത്തുന്ന നുസ്റത്ത്, കരുവാരകുണ്ടിൽ സ്വന്തമായി കടയുള്ള നസീമ, വേങ്ങരയിൽ ലേഡീസ് ടൈലറിങ് ഷോപ് നടത്തുന്ന റൈഹാനത്ത്, ട്യൂഷൻ സ​െൻറർ നടത്തുന്ന സേവന പ്രവർത്തക ആബിദ തിരൂർ, മഞ്ചേരിയിൽ ഫോേട്ടാസ്റ്റാറ്റ്, ഡി.ടി.പി സ്ഥാപനം നടത്തുന്ന സക്കിയ, തിരൂരങ്ങാടി മുന്നിയൂരിൽ സ്റ്റിച്ചിങ് യൂനിറ്റ് നടത്തുന്ന സ്വദേശി പി. നസീമ എന്നിവരെയാണ് ആദരിക്കുക. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്രിസ്ത്യൻ ചെയറിലാണ് പരിപാടി. യൂനിേവഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ മുഖ്യാതിഥിയാകും. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ് സഫിയ തോട്ടത്തിൽ, മുന്നിയൂർ പഞ്ചായത്ത് പ്രസിഡൻറ് ശരീഫ കുട്ടശ്ശേരി, എഴുത്തുകാരി സി.എച്ച്. മാരിയത്ത്, ചിത്രകാരി ഫാത്തിമ സെഹ്റ ബത്തൂൽ എന്നിവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story