Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ഫ്രൻഡ്​​സ്...

മലപ്പുറം ഫ്രൻഡ്​​സ് ജനസേവനകേന്ദ്രം നവീകരിക്കും

text_fields
bookmark_border
മലപ്പുറം: വിവിധ വകുപ്പുകളുടെ സേവനങ്ങൾ നൽകിവരുന്ന മലപ്പുറം ഫ്രൻഡ്സ് ജനസേവനകേന്ദ്രം നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. നിയമസഭയിൽ പി. ഉബൈദുല്ല എം.എൽ.എയുെട ചോദ്യത്തിന് മറുപടിയായാണ് ജനസേവനകേന്ദ്രം നവീകരണത്തിനും അറ്റകുറ്റപ്പണിക്കുമായി തുക അനുവദിച്ചതായി അറിയിച്ചത്. സംസ്ഥാനത്തെ ഫ്രൻഡ്സ് ജനസേവന കേന്ദ്രങ്ങളുടെ നവീകരണത്തിന് െഎ.ടി മിഷൻ ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലി​െൻറ അടിസ്ഥാനത്തിൽ 2.18 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. തുക അതത് ജില്ല ഇ-ഗവേണൻസ് സൊസൈറ്റികൾക്ക് നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്. പല വകുപ്പുകളും സ്ഥാപനങ്ങളും ഫ്രൻഡ്സ് ജനസേവന കേന്ദ്രങ്ങളിൽനിന്ന് ജീവനക്കാരെ പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story