Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതിയുമെത്തി;...

വൈദ്യുതിയുമെത്തി; പ്ലാസ്​റ്റിക് ശേഖരണ പാലന കേന്ദ്രം പ്രവർത്തന സജ്ജം

text_fields
bookmark_border
ഉദ്ഘാടനം കഴിഞ്ഞ് വൈദ്യുതി കണക്ഷന് കാത്തിരുന്നത് ഏഴ് മാസം മലപ്പുറം: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ വൈദ്യുതി കണക്ഷനും ലഭിച്ചതോടെ നഗരസഭയുടെ 'ഖനി' പ്ലാസ്റ്റിക്-ഖര വിഭവശേഖരണ പാലനകേന്ദ്രം (എം.ആർ.എഫ് സ​െൻറർ) പ്രവർത്തനത്തിനൊരുങ്ങി. ഇതിലേക്ക് വേണ്ട വാഹനങ്ങളും മറ്റു സാമഗ്രികളും തയാറായിരുന്നെങ്കിലും വൈദ്യുതിയില്ലാത്തതാണ് തടസ്സമായി നിന്നത്. ചൊവ്വാഴ്ച ഈ പ്രശ്നത്തിനും പരിഹാരമായി. ക്ലീൻ കേരള അധികൃതർ അടുത്ത ദിവസം കമീഷൻ ചെയ്യുന്നതോടെ പ്രവർത്തനം തുടങ്ങാനാവുമെന്ന് ചെയർപേഴ്സൻ സി.എച്ച്. ജമീല അറിയിച്ചു. ഏഴ് മാസംമുമ്പ് ജില്ല കലക്ടറാണ് നഗരസഭ വളപ്പിൽ പ്ലാസ്റ്റിക്-ഖര വിഭവ ശേഖരണ പാലന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കനംകുറഞ്ഞ പ്ലാസ്റ്റിക് ചെറിയ കഷണങ്ങളാക്കാൻ ഷ്രെഡിങ് മെഷീനും കൊണ്ടുപോകാൻ എളുപ്പത്തിന് ഇവ അമർത്താൻ ബെയ്ലിങ് മെഷീനും സജ്ജമാക്കിയിട്ടുണ്ട്. ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് യന്ത്രങ്ങൾ സ്ഥാപിച്ചത്. തുണ്ടമാക്കിയ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് റോഡ് ടാറിങ്ങിനും മറ്റും കൈമാറും. കുടുംബശ്രീക്കാണ് പരിപാലന ചുമതല. വീടുകളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ വാർഡ് അടിസ്ഥാനത്തിൽ ഒരുമിച്ചുകൂട്ടി നഗരസഭയിലെ കേന്ദ്രത്തിലേക്ക് വാഹനത്തിൽ കൊണ്ടുവരും. ഈ ആവശ്യത്തിന് രണ്ട് വാഹനങ്ങളും വാങ്ങി. വാർഡുകളിൽ ചെന്ന് പ്ലാസ്റ്റിക് ശേഖരിക്കാൻ രണ്ടുപേരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. പ്ലാസ്റ്റിക് കവറുൾപ്പെടെ കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ നഗരസഭ വീടുകൾ തോറും ചണച്ചാക്കുകൾ വിതരണം ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story