Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൻഷൻകാർക്ക്​ മെഡിക്കൽ ...

'പെൻഷൻകാർക്ക്​ മെഡിക്കൽ ഇൻഷുറൻസ് സ്കീം നടപ്പാക്കണം'

text_fields
bookmark_border
കൊളത്തൂർ: പെൻഷൻകാർക്ക് സർക്കാർ പ്രഖ്യാപിച്ച മെഡിക്കൽ ഇൻഷുറൻസ് സ്കീം ഉടൻ നടപ്പാക്കണമെന്ന് മങ്കട മണ്ഡലം സർവിസ് പെൻഷനേഴ്സ് ലീഗ് സർക്കാറിനോട് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഹംസ കളത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് നാനാക്കൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് 150 പ്രതിനിധികളെ അയക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ് നാലകത്ത് ഹംസ, ചോലക്കൽ അബു, എൻ. മൊയ്തീൻ എന്നിവർ സംസാരിച്ചു. മങ്കട മണ്ഡലം കമ്മിറ്റി ഭാരവാഹികളായി സി. അബു മാസ്റ്റർ (പ്രസി), എൻ. മൊയ്തീൻ മാസ്റ്റർ (ജന. സെക്ര), എ. അബ്ദുൽ കരീം (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story