Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയാള സർവകലാശാലയിൽ...

മലയാള സർവകലാശാലയിൽ സെമിനാർ

text_fields
bookmark_border
തിരൂർ: പുരോഗമന സാഹിത്യപ്രസ്ഥാനത്തി‍​െൻറ 80ാം വാർഷികത്തി‍​െൻറ ഭാഗമായി സംസ്ഥാന സാംസ്കാരിക വകുപ്പും ചെറുകാട് സ്മാരക ട്രസ്റ്റും ചേർന്ന് 14ന് മലയാള സർവകലാശാലയിൽ സെമിനാർ നടത്തുന്നു. വയലാർ അവാർഡ് ജേതാവ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ വി. ശശികുമാർ അധ്യക്ഷത വഹിക്കും. ബഹുസ്വരതയുടെ വർത്തമാനം എന്ന വിഷയം കെ.ഇ.എൻ കുഞ്ഞഹമ്മദും സാഹിത്യ പ്രസ്ഥാനവും ആധുനിക കേരളവും എന്ന വിഷയം പ്രഫ. എം.എം. നാരായണനും അവതരിപ്പിക്കും. സമാപന സമ്മേളനം മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഖദീജ മുംതാസ് മുഖ്യ പ്രഭാഷണം നടത്തും. മാപ്‌സ് ജില്ല സംഗമം നാളെ തിരൂര്‍: 25 വര്‍ഷമായി റോഡ് സുരക്ഷ ബോധവത്കരണ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന മോട്ടോര്‍ ആക്‌സിഡൻറ് പ്രിവന്‍ഷന്‍ സൊസൈറ്റി (മാപ്‌സ്) ജില്ല സംഗമം ബുധനാഴ്ച തിരൂരിൽ നടക്കും. വൈകീട്ട് മൂന്നിന് ചേംബർ ഓഡിറ്റോറിയത്തിലാണ് പരിപാടി. പൂക്കിപ്പറമ്പില്‍ 44 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് ദുരന്തത്തി‍​െൻറ 17ാം വാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് മാര്‍ച്ച് 10ന് തിരൂര്‍ ടൗണ്‍ ഹാള്‍ പരിസരത്ത് മജീഷന്‍ കെ.പി.ആര്‍ നടത്തുന്ന ഫയര്‍ എസ്‌കേപ് മാജിക് ഇല്യൂഷനും റിങ് റോഡ് പരിസരത്തുനിന്ന് കണ്ണുകെട്ടിയുള്ള ബൈക്ക് റാലിയും സംഘടിപ്പിക്കുമെന്നും ജില്ല പ്രസിഡൻറ് കവറൊടി മുഹമ്മദ്, ജനറല്‍ സെക്രട്ടറി മുജീബ് താനാളൂര്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story