Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രെയിൻ തട്ടി ചുമട്ട്...

ട്രെയിൻ തട്ടി ചുമട്ട് തൊഴിലാളിയുടെ കാൽ അറ്റു

text_fields
bookmark_border
തിരൂര്‍: ട്രെയിൻ തട്ടി ചുമട്ട് തൊഴിലാളിക്ക് കാൽ നഷ്ടമായി. ദീർഘകാലമായി തിരൂർ മാർക്കറ്റിൽ ചുമട്ടു തൊഴിലാളിയായി പ്രവർത്തിക്കുന്ന ചമ്രവട്ടം സ്വദേശി ബാവയാണ് (60) അപകടത്തിൽപെട്ടത്. മുത്തൂര്‍ ഹിദായത്തുല്‍ മുസ്ലിമീന്‍ മദ്റസ പരിസരത്ത് തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. തലക്കും കാലിനും ഗുരുതര പരിക്കേറ്റ് റെയിൽപാളത്തിൽ കിടക്കുന്ന നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. ഉടൻ തിരൂർ ജില്ല ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലതുകാലാണ് നഷ്ടമായത്. ഫയർ സ്റ്റേഷൻ ഭൂമി തർക്കത്തിന് പരിഹാരം കാണാൻ കലക്ടറെത്തുന്നു തിരൂര്‍: അഗ്നിശമന സേനയുടെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട അവകാശ തർക്കം പരിഹരിക്കാൻ ജില്ല കലക്ടർ അമിത മീണ നേരിട്ടെത്തുന്നു. ചൊവ്വാഴ്ച രാവിലെ തിരൂരിലെത്തി ഭൂമി പരിശോധിക്കും. ഫയർ സ്റ്റേഷൻ കെട്ടിടം നിലനിൽക്കുന്ന 74 സ​െൻറ് ഭൂമിയിൽ നഗരസഭ കൂടി അവകാശം ഉന്നയിച്ചതാണ് വിവാദത്തിന് കാരണം. വയോജനകേന്ദ്രവും പാർക്കും നിർമിക്കുന്നതിന് ഫയർ സ്റ്റേഷൻ ഭൂമിയിൽനിന്ന് 28 െസൻറ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിരിക്കുകയാണ് നഗരസഭ. എന്നാൽ, ഭൂമി വിട്ടുനൽകാനാവില്ലെന്നാണ് അഗ്നിശമന സേനയുടെ നിലപാട്. സ്റ്റാഫ് ക്വാർേട്ടഴ്സ് ഉൾെപ്പടെ തങ്ങളുടെ പദ്ധതികൾക്ക് ഭൂമി ആവശ്യമാണെന്നാണ് വാദം. നേരത്തെ ഈ ഭൂമിയിലൂടെ നാട്ടുകാർ സഞ്ചരിക്കുന്നത് സംബന്ധിച്ചും തർക്കമുയർന്നിരുന്നു. നാട്ടുകാർ ജില്ല കലക്ടറെ സമീപിച്ചതിനെ തുടർന്നായിരുന്നു അന്ന് പ്രശ്നത്തിന് താൽക്കാലിക പരിഹാരമുണ്ടായത്. ചൊവ്വാഴ്ച കലക്ടർ, ഫയര്‍‌ സ്റ്റേഷന്‍ അധികൃതർ‍, നഗരസഭ സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story